സോണിയ വിദേശത്ത് !രാഹുലും ഒപ്പം.അനാഥമായി കോൺഗ്രസ് നേതൃത്വം.

ന്യൂഡൽഹി:സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിദേശത്ത് .വാർഷിക മെഡിക്കൽ പരിശോധനയ്ക്കായി സോണിയ വിദേശത്തേയ്ക്ക് പോയതിനാലാണ് ഇത്. രാഹുൽ ഗാന്ധിയും സോണിയക്കൊപ്പമുണ്ട്. കുറച്ചു ദിവസങ്ങൾക്കു ശേഷം രാഹുൽ മടങ്ങുകയും പ്രിയങ്ക ഗാന്ധി സോണിയയുടെ അടുത്തേയ്ക്ക് പോകുകയും ചെയ്യുമെന്നാണ് വിവരം.രാജ്യം സുപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ അനാഥമായിട്ടിരിക്കയാണ് കോൺഗ്രസ് നേതൃത്വം. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കില്ല.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് പാർട്ടിയിൽ അതി ഗുരുതരമായ വിഷയങ്ങൾ നടക്കുകയാണ് .ഒന്നും പരിഹരിക്കപ്പെടുന്നില്ല .രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. പുന:സംഘടനയില്‍ തഴയപ്പെട്ടതിന് പിന്നാലെ പൈലറ്റ് കാര്യങ്ങള്‍ കടുപ്പിച്ചിരിക്കയാണ് . അശോക് ഗെലോട്ടിന് ഗുജ്ജറുകളുടെ സംവരണം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്. ഇത് വലിയ പ്രശ്‌നമാകുമെന്ന് ഗെലോട്ടിനറിയാം. അതിനിടെയാണ് നാഥനില്ലാത്ത അവസ്ഥയിൽ ദേശീയ കോൺഗ്രസ് നേതൃത്വം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഏകോപനത്തെ സംബന്ധിച്ചും സോണിയ നിർദേശങ്ങൾ നൽകിയെന്ന് പാർട്ടിയുടെ അടുത്തവൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ സഭകളിൽ ഉന്നയിക്കാനും നിർദേശം നൽകിയതായാണ് സൂചന. സാമ്പത്തിക തകർച്ച, കോവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിന്റെ വീഴ്ചകൾ തുടങ്ങിയവ കോൺഗ്രസ് ഉന്നയിക്കുമെന്നാണ് സൂചന.

വിദേശത്തേയ്ക്ക് പോകുന്നതിനു മുൻപ് വെള്ളിയാഴ്ച, പാർട്ടിയുടെ സംഘടനാതലത്തിൽ വൻ അഴിച്ചുപണിയാണ് കോൺഗ്രസ് അധ്യക്ഷ നടത്തിയത്. കത്തെഴുത്തു വിവാദത്തിനും തുടർന്നുണ്ടായ പരസ്യമായ വിഴുപ്പലക്കലിനും പിന്നാലെയുണ്ടായ പുനഃസംഘടനയിൽ ജനറൽ സെക്രട്ടറിമാരെ മാറ്റിയും പുതിയ സംസ്ഥാനങ്ങളിലേക്കു ചുമതല നൽകിയും എഐസിസി പുനഃസംഘടിപ്പിച്ചതിനൊപ്പം പ്രവർത്തക സമിതിയിലും മാറ്റങ്ങൾ കൊണ്ടു വന്നു. സോണിയ ഗാന്ധിക്കു തുറന്ന കത്തെഴുതിയ സംഘത്തിനു നേതൃത്വം നൽകിയ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി പദത്തിൽനിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സെപ്റ്റംബർ 14ന് പാർലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നത്. ഫെയ്സ് മാസ്ക് നിർബന്ധം. എംപിമാർ സാമൂഹിക അകലം പാലിക്കണം. ഇതിനായി ഇരുസഭകളുടേയും ചേംബറുകളും ഗാലറികളും ഉപയോഗപ്പെടുത്തും. ഒരു ദിവസം ഇരു സഭകളും നാല് മണിക്കൂർ വീതമായിരിക്കും ചേരുക.

Top