രാജ്യസഭയിലും തകര്‍ന്നടിഞ്ഞ് കോൺഗ്രസ്!! !7 സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യമില്ല

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്നും കോൺഗ്രസ് ഇല്ലാതാകുന്നു .കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം വീണ്ടും വീണ്ടും കുറയും. പുതിയ ആളുകളെ രാജ്യസഭയിൽ എത്തിക്കാൻ കഴിയാതെ ദുർബലരാവുകയാണ് കോൺഗ്രസ്. രാജ്യത്തെ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 17 മേഖലകളില്‍ നിന്നും കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികള്‍ ഇല്ലാത്ത നിലയുണ്ടാവും.

പ്രതിനിധികളുടെ എണ്ണം കുറയുന്നതിനൊപ്പം ഭൂപ്രദേശങ്ങളിലെ തങ്ങളുടെ സ്വാധീനത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്നത്.സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 17 ഇടങ്ങളില്‍ കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഉണ്ടാകില്ല. മാര്‍ച്ച് അവസാനത്തോടെ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 33 ആയിരുന്നു. നാല് അംഗങ്ങള്‍ ഇതിനകം വിരമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമ്പത് പേര്‍ കൂടി ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിരമിക്കും. തിരഞ്ഞെടുപ്പിന് ശേഷം, അംഗങ്ങളുടെ എണ്ണം 30 ആയി കുറയും, ഇത് രാജ്യസഭയിലെ ഏറ്റവും താഴ്ന്ന നിലയാണ്. ഒഴിവു വരുന്ന ആറ് സീറ്റുകളില്‍ ഒന്ന് ഡി എം കെ നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം 31 ആകും. എന്നാല്‍ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് രാജ്യസഭാ പ്രാതിനിധ്യം ഉണ്ടാകില്ല.

നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് ഉപരിസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 പേരാണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വീണ്ടും ചുരുങ്ങുന്ന നിലയുണ്ടാവും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇത്രയും ദുര്‍ബലമാവുന്നത്. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഢീഷ, ഡെല്‍ഹി, ഗോവ സംസ്ഥാനങ്ങളിലുമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഇല്ലാതാവുക.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് പ്രതിനിധികളില്ലാത്ത സ്ഥിരിയിലേക്കാണ് നീങ്ങുന്നത്. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു എന്നിടത്ത് നിന്നാണ് ഈ തിരിച്ചടി. വരുന്ന രണ്ട് വര്‍ഷത്തിനിടെ രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 5 പേര്‍ വീതവും ഛത്തീസ്ഗഡില്‍ നിന്ന് 4 പേരും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 3 പേരെയും പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരെ വീതവുമാണ് കോണ്‍ഗ്രസിന് പരമാവധി രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയുക.

കേരളം, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് ഒരോ പ്രതിനിധികളെ കൂടി സംഭാവന ചെയ്യാന്‍ കഴിഞ്ഞേക്കും. തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ഡിഎംകെ കോണ്‍ഗ്രസിന് നല്‍കുമെന്നതാണ് വരാനിക്കുന്ന സമയത്ത് പാര്‍ട്ടിക്ക് മുന്നിലുള്ള മറ്റൊരു പ്രതീക്ഷ.

Top