ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്..നാണംകെട്ട് കേരളത്തിലെ കോൺഗ്രസ് !കത്ത് ആയുധമാക്കി സര്‍ക്കാര്‍; രാഹുലിന്റെ മാന്യതയെ പിണറായി ചൂഷണം ചെയ്യരുതെന്ന് ചെന്നിത്തല.

തിരുവനന്തപുരം :ലോകകേരളസഭയെ തള്ളിപ്പറഞ്ഞ കേരളത്തിലെ കോൺഗ്രസിനെ തള്ളി രാഹുൽ ഗാന്ധി.ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിരംഗത്ത് എത്തി .രാഹുൽ ഗാന്ധിയുടെ കത്തും.രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. പ്രവാസികള്‍ക്കുള്ള ഏറ്റവും വലിയ വേദിയാണ് ലോകകേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറയുന്നു. രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് രാഹുലിന്റെ കത്ത്.

ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ ആശംസാ കത്ത് ആയുധമാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക് രാഹുല്‍ അയച്ച കത്ത് പിണറായി വിജയന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ബഹിഷ്ക്കരിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് രാഹുല്‍ അയച്ച കത്താണ് മുഖ്യമന്ത്രി പുറത്തുവിട്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ആന്തൂരിൽ വ്യവസായി സാജൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ലോക കേരളസഭയിൽ നിന്ന് യു.ഡി.എഫ് പ്രതിനിധികൾ രാജിവെച്ചത്. പ്രതിപക്ഷ നേതാവ് ലോക കേരളസഭയുടെ ഉപാധ്യക്ഷ പദവി രാജി വെക്കുകയും ചെയ്തു.


സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള ധൂർത്ത് ആണെന്ന് ആരോപിച്ച് യു.ഡി.എഫ് ബഹിഷ്കരിച്ചതിന് പിന്നാലെയാണ് സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി അയച്ച കത്ത് മുഖ്യമന്ത്രി പുറത്ത് വിട്ടത്. പ്രവാസികള്‍ക്കുള്ള ഏറ്റവും വലിയ വേദിയാണ് ലോകകേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറയുന്നു.മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. ലോക കേരള സഭയെ അഭിനന്ദിച്ച രാഹുൽ ഗാന്ധിക്ക് ഉദ്ഘാടന വേദിയിൽ സ്പീക്കറും നന്ദി അറിയിച്ചു.

എന്നാല്‍ ലോകകേരള സഭ വിവാദത്തിലേക്ക് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൌര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന് രണ്ടു നിലപാടില്ല. സംസ്ഥാന നിലപാടിന് ഒപ്പമാണ് ദേശീയ നേതൃത്വമെന്നും കെ.സി തൃശൂരില്‍ പറഞ്ഞു.

ലോക കേരള സഭയെ അഭിനന്ദിച്ചുള്ള രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ആയുധമാക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസി മലയാളികളുടെ സംഭാവനകളാണ് രാഹുൽ കത്തിൽ പറയുന്നത്. അത് ചൂഷണം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Top