ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നു.മോദിയെ പുകഴ്‌ത്തിക്കൊണ്ട് കോൺഗ്രസിന് രൂക്ഷ വിമർശനവും.വൈകാരിക പ്രതികരണവുമായി രാഹുല്‍

ഡല്‍ഹി: കോണ്‍ഗ്രസിൽ നിന്നും രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്നും സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. സിന്ധ്യയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജെ.പി നദ്ദ പറഞ്ഞു.

ബി.ജെ.പി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും ജനങ്ങളെ സേവിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും കഴിഞ്ഞ 18 വര്‍ഷമായി രാജ്യത്തെ ജനങ്ങളെ സേവിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇനിയും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ അത് സാധിക്കില്ലെന്നും സിന്ധ്യ വ്യക്തമാക്കി. ബി.ജെ.പിയില്‍ ചേരാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജെ.പി നദ്ദയ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു.22 കോൺഗ്രസ് എം. എൽ.എമാരും ബി. ജെ. പി പാളയത്തിൽ എത്തിയെന്നാണ് അറിയുന്നത്. ഇതോടെ 15 മാസം മുമ്പ് അധികാരമേറ്റ കമൽനാഥ് സർക്കാരിന് 230 അംഗ നിയമസഭയിൽ ഭൂരിപക്ഷം നഷ്‌ടമായി. മുൻമുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബി.ജെ.പിക്ക് അധികാരത്തിലേറാൻ വീണ്ടും കളമൊരുങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതേസമയം 24 മണിക്കൂര്‍ മുമ്പുവരെ എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് ഇന്ന് ദില്ലിയില്‍ നടന്ന ചടങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ കൂടെമാറ്റം. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യയുടെ ബിജെപി പ്രവേശനം. മധ്യപ്രദേശില്‍ നിന്നും രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രി പദവിയും ആണ് സിന്ധ്യക്ക് മുന്നില്‍ ബിജെപി വെച്ച ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സിന്ധ്യയെക്കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം സിന്ധ്യ കോണ്‍ഗ്രസ് വിട്ടുപോയതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം, മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനള്ള ബിജെപിയുടെ ശ്രമത്തിനെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരണമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. ‘തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്ന തിരക്കില്‍ അന്തര്‍ദേശിയ വിപണിയില്‍ എണ്ണ വില 35 ശതമാനം ഇടിഞ്ഞത് താങ്കള്‍ അറിഞ്ഞ് കാണില്ല. പെട്രോള്‍ ലിറ്ററിന് 60 രൂപയിലും താഴെയാക്കി കുറച്ച് ജനങ്ങള്‍ക്ക് ഗുണമുണ്ടാക്കാന്‍ തയ്യാറാകുമോ’- എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം ഇന്ന് വൈകീട്ടോടെ ന്യൂസ് 18 ചാനലിന് അനുവധിച്ച അഭിമുഖത്തിൽ സിന്ധ്യ പാര്‍ട്ടി വിട്ടതിലെ പ്രതികരണം രാഹുൽ നടത്തിയത്. തന്റെ വീട്ടില്‍ ഏതു നേരത്തും വരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ, കോളേജ് കാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമമെന്നും രാഹുല്‍ പറഞ്ഞു.സമയവും ക്ഷമയുമാണ് ഏറ്റവും ശക്തിയുള്ള യോദ്ധാക്കള്‍ എന്ന ലിയോ ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ കുറിച്ചുകൊണ്ടുള്ള കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പമുള്ള തന്റെ ചിത്രവും ട്വിറ്ററില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിന്ധ്യ രാഹുലിന്‍റെ അടുത്ത അനുയായി ആയിട്ടായിരുന്നു അറിയപ്പെട്ടത്. ദൂന്‍ സ്കൂളില്‍ രാഹുല്‍ ഗാന്ധിയുടെ സഹവിദ്യാര്‍ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ തനിക്ക് ഒരു പുതിയ തുടക്കമാണെന്ന് സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ട ശേഷമാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചത്.പാര്‍ട്ടി വിടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഇതിന് തയ്യാറായില്ലെന്നും സിന്ധ്യയുടെ ബന്ധുവം ത്രിപുര മുന്‍ പിസിസി പ്രസിഡന്‍റുമായ പ്രദ്യോത് മാണിക്യ നേരത്തെ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി അനുവാദം തന്നില്ല, കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങളെ രാഹുല്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു

 

Top