കോണ്‍ഗ്രസ് തിരിച്ചുവരുന്നു സോണിയയിലൂടെ.ശശി തരൂർ വർക്കിങ് പ്രസിഡന്റ് ആകും ?

കോൺഗ്രസിന്റെ പ്രസിഡന്റായി പഴയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ കോൺഗ്രസിൽ മാറ്റം വന്നു തുടങ്ങി എന്നാണ് പ്രചാരണം .സോണിയ പുതിയ പ്രസിഡന്റ് ആയതോടെ പുതിയ തന്ത്രങ്ങൾ നീക്കുകയാണ് .പ്രാദേശിക വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാൻ നീക്കം ഉണ്ട് എന്നും സൂചന .കേരളത്തിൽ നിന്നും ശശി തരൂരിനെ വർക്കിങ് പ്രസിഡന്റോ അല്ലെങ്കിൽ ലോക്സഭയിൽ പ്രതിപക്ഷ നേതൃ സ്ഥാനമോ കൊടുക്കും എന്നും സൂചനയുണ്ട് .

എന്നാൽ സോണിയ ഗാന്ധിയുടെ ഉപചാപക സാംഖ്യത്തിന്റെ നീക്കത്തിലൂടെ കോൺഗ്രസ് വളരുമോ എന്നത് നോക്കിക്കാണുക തന്നെ വേണം .അതേസമയം രാഹുൽ ഗാന്ധി അമ്പേ പരാജയം ആണെന്നു വരുത്തി തീർക്കാനുള്ള ഒരു നീക്കം നടക്കുന്നു .അതിലൂടെ ഇനി ഒരിക്കലും രാഹുൽ ഗാന്ധി കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്തരുത് എന്ന നീക്കത്തിന്റെ ഭാഗമാണിത് .പകരം സ്ത്രീഭരണം പോലെ പ്രിയങ്ക ഗാന്ധിയെ എത്തിക്കുക എന്ന നീക്കമാണ് കോൺഗ്രസിലെ ചിലർ ചെയ്യുന്നത് എന്നും പരക്കെ ആരോപണം ഉയരുന്നുണ്ട് .

Top