ലീഗിന് മനം മാറ്റം !! മൃദുഹിന്ദുത്വ നിലപാട്..മുസ്ലിം ലീഗ് സോണിയ ഗാന്ധിയെ കണ്ടു!!മുസ്ലിം ലീഗ് ഇടതു പക്ഷത്തേക്ക് ?..

ന്യുഡൽഹി : മുസ്ലിം ലീഗ് ഇടതുപക്ഷത്ത് എത്താൻ സാധ്യത കൂടി !ബിജെപി ആർ എസ്എസ് വളർച്ച തടയാൻ കോൺഗ്രസിനാവുന്നില്ല എന്ന പരാതി മുന്നേ തന്നെ മുസ്ലിം സമുദായത്തിന് തോന്നിത്തുടങ്ങി എന്ന രാഷ്ട്രീയ നിരീക്ഷണം ഉണ്ടായിരുന്നു .പ്രത്യേകിച്ച് കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണം എത്തിയതോടെ കേരളത്ത്ഇലെ മുസ്ലിം സമുദായം അങ്കലാപ്പിലാണ് .കേരളത്തിലെ ആർ എസ് എസ് ,ബിജെപി വളർച്ചയെ തടയാൻ മുന്നിൽ നിൽക്കുന്നത് സിപിഎം ആണെന്ന തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കയാണ് .മുസ്ലിം ലീഗ് യുഡിഎഫ് വിടാൻ സാധ്യതയുണ്ടെന്നും ഇടതുമുന്നണിയിൽ എത്തുമെന്നും രാഷ്ട്രീയ നിരീക്ഷണം മുൻപ്
ഹെറാൾഡ് ടിവി പുറത്ത് വിട്ടിരുന്നു.അതൊക്കെ ശരിവെക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ലീഗിൽ നിന്നും പുറത്ത് വരുന്നത് . രാജ്യത്ത് മുസ്ലിം ന്യുനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണ് എന്നും മുസ്ലിം ലീഗ് മനസിലാക്കിക്കഴിഞ്ഞു .

കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട് ആണെന്നും മുസ്ലിം ലീഗ് പരിഭവിക്കുന്നു .ഈ നിലപാടിൽ മുസ്ലിം സമുദായവും ലീഗും കടുത്ത പ്രതിഷേധത്തിലാണ് അതേസമയം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടിലുള്ള അതൃപ്തി മുസ്ലീം ലീഗ് നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിച്ചു. അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാലും തങ്ങളുടെ വാദം കേട്ടില്ലെന്ന അഭിപ്രായം ചില കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെന്നും അക്കാര്യം സോണിയ ഗാന്ധിയെ ധരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ തലത്തിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശക്തമായ പ്രവർത്തനം വേണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. രാജ്യത്തെ ന്യുനപക്ഷ – ദളിത്‌ വിഭാഗങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ ആശങ്ക അറിയിച്ച നേതാക്കൾ, ന്യൂനപക്ഷ സംരക്ഷണത്തിന് കൂടുതൽ ഏകോപനം കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് വേണമെന്നും ആവശ്യപ്പെട്ടു.രാജ്യത്ത് മുസ്ലിം ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ സോണിയയെ ധരിപ്പിച്ചതായി അവർ പറഞ്ഞു. ന്യുനപക്ഷങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് രാജ്യത്ത് ഇന്നുള്ളത്. കോൺഗ്രസ് സാഹചര്യത്തിന് അനുസരിച്ച് ഉണർന്നു പ്രവർത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

മതേതര കക്ഷികളെ ഒരുമിച്ചു നിർത്താൻ കോൺഗ്രസ്‌ മുൻകൈ എടുക്കണം. പാർലമെന്റിൽ പല ബില്ലുകളും വരുമ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ ചെറുത്ത്‌ നില്പ്പ് ആവശ്യമാണെന്ന് ലീഗ് നേതാക്കൾ സോണിയയോട് പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ മഹാരാഷ്ട്ര നിലപാട് വന്നിട്ടില്ലെന്നും ഇത് വരുന്ന മുറയ്ക്ക് ചർച്ച ചെയ്യാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്രയിൽ ശിവ സേനയുമായി ഭരണം പങ്കിടാനുള്ള നീക്കം ലീഗിനെ ചൊടിപ്പിക്കും.ഇത് കോൺഗ്രസ് മുന്നണി വിടാൻ ലീഗിനെ നിർബന്ധിതമാകും .മഹാരാഷ്ട്രയിൽ മുന്നണി സംവിധാനത്തിൽ ഭരണം പങ്കിടുക എന്ന നീക്കത്തിലാണ് കോൺഗ്രസ് . ശിവസേനയുടെ 16 മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. എന്‍സിപിക്ക് 15 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരുമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഫോര്‍മുലയാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ച ചെയ്യുന്നതെന്നാണ് വിവരം. സഭയിലെ അംഗബലം അടിസ്ഥാനമാക്കിയാണ് മന്ത്രിപദവികള്‍ തീരുമാനിച്ചിരിക്കുന്നത്. വിവാദ ഭാഗം ഇതാണ് ശിവസേനയുടെ നേതാവ് മുഖ്യമന്ത്രിയാകും, എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രിപദം ലഭിക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രിപദം ശിവസേനയും എന്‍സിപിയും പങ്കുവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

Top