മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ !കോൺഗ്രസ് വീണ്ടും കുടുംബാധിപത്യത്തിൽ ! പിൻവാതിൽ നിയന്ത്രത്തിൽ ഖർഗേ ഭരിക്കും

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 9385 വോട്ടുകളാണ് ആകെ പോള ചെയ്തത്. 416 വോട്ടുകൾ അസാധുവായി.

ഗാര്‍ഖെയുടെ വിജയം സ്ഥിരീകരിച്ച് രാഹുല്‍ഗാന്ധി. ഗാര്‍ഖെയുടെ വീട്ടിനു മുന്നില്‍ വാദ്യഘോഷങ്ങളുമായി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചു.ശശി തരൂരിന് ആയിരത്തിലധികം വോട്ടുകള്‍ ലഭിച്ചു. പത്തു ശതമാനത്തിലധികം വോട്ടു നേടി തരൂര്‍ കരുത്തു തെളിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ചു തരൂര്‍ നല്‍കിയ പരാതി അന്വേഷിക്കുമെന്നു രാഹുല്‍ ഗാന്ധി. പാര്‍ട്ടിയില്‍ പരമാധികാരി അധ്യക്ഷനായിരിക്കുമെന്നും രാഹുല്‍. ഒന്നിച്ചു മുന്നേറാമെന്നു ശശി തരൂര്‍ പ്രതികരിച്ചു.

Top