വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളുമായ തരൂർ അധ്യക്ഷ പദവിക്ക് യോഗ്യൻ !ശശി തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സെയ്ഫുദ്ദീൻ സോസ് പരസ്യമായി ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. അധ്യക്ഷ പദവിക്ക് തരൂർ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസിന്‍റെ പക്ഷം. തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളാണെന്നും സോസ് കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തോടൊപ്പം നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ന് 137 വയസ് കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനാധിപത്യ സംവിധാനം അത്രയ്ക്ക് കൃത്യമായല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ഇന്ന് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

22 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു മലയാളി സ്ഥാനാര്‍ത്ഥി മത്സര രംഗത്തെത്തുന്നത് 125 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നതും കൗതുകം. മല്ലികാര്‍ജ്ജുന ഖാര്‍ഖെയ്ക്ക് എതിരെ മലയാളിയായ ശശി തരൂരാണ് മത്സരിക്കുന്നത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ഒരു അധ്യക്ഷ തെരഞ്ഞെടുപ്പ് വരുന്നത്. പിസിസികള്‍ അയച്ച് കൊടുക്കുന്ന ലിസ്റ്റില്‍ നിന്നാണ് എത്ര വോട്ടര്‍മാരാണ് ഉള്ളതെന്ന് കണക്ക് ലഭിച്ചത്. എന്നാല്‍ ഇത് കൃത്യമല്ലെങ്കിലും ഏകദേശം 9,200 പ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍ വേട്ട് ചെയ്യാനുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഭരണഘടനയെ അടിസ്ഥാനമാക്കി നിയമങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് നീങ്ങുന്ന പാര്‍ട്ടിയാണ്.

എന്നാല്‍ എല്ലാ നിയമങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. ഉദാഹരണത്തിന് ബ്ലോക്ക് അടിസ്ഥാനത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാണ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രതിനിധികളെ കണ്ടെത്തേണ്ടത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഒരു സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാരെ തെരഞ്ഞെടുത്ത്.

അതായത് ഒരു മത്സരത്തിന്‍റെ അടിസ്ഥാനത്തിലല്ല ഈ പ്രതിനിധികളെത്തിയിരിക്കുന്നതെന്ന് കാണാം. ചില ഇടങ്ങളില്‍ കൂട്ടായ തീരുമാനമായിരുന്നെങ്കില്‍ മറ്റിടങ്ങളില്‍ അത് സമവായ ചര്‍ച്ചകളിലൂടെയായിരുന്നു. എന്നാല്‍ എവിടെ നിന്നും ഇക്കാര്യത്തില്‍ ഒരു തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിചേര്‍ത്തു. പ്രതിനിധികളില്‍ ഭൂരിപക്ഷത്തിനും ഏറെ നാളത്തെ പാര്‍ട്ടി പ്രവര്‍ത്തനം അവകാശപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഇറക്കിയതും അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം പ്രഖ്യാപിച്ചതും മുതല്‍ മറ്റ് കാര്യങ്ങളെല്ലാം കോണ്‍ഗ്രസിന്‍റെ ഭരണഘടനാ പ്രകാരമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ ഒരാളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നിയമാനുശ്രുതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 17 -ാം തിയതി വോട്ടിങ്ങ് നടക്കും. 19 ന് ഫലമെണ്ണിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

22 വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നിട്ടും കൃത്യമായ രീതിയിലാണ് തെരഞ്ഞെടുപ്പ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പിസിസി അസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടക്കുക. ഒരു സംസ്ഥാനത്തിന്‍റെ ഏറ്റവും വിദൂരമായ സ്ഥലത്ത് നിന്നുള്ള പ്രതിനിധികള്‍ക്ക് പോലും വോട്ട് ചെയ്യാന്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനത്തേക്ക് എത്തേണ്ടതുണ്ട്. അതുകൊണ്ട് എല്ലാവരും വോട്ട് ചെയ്യാന്‍ എത്തുമെന്ന് പതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് സ്വന്തം അഭിപ്രായം കേള്‍പ്പിക്കണമെന്നുണ്ടെങ്കില്‍ അവര്‍ വോട്ട് ചെയ്യാനെത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Top