നയിക്കാന്‍ ഒരു നേതാവില്ല !!കോൺഗ്രസിനെ തേച്ചോടിച്ച് കപിൽ സിബലും !!

ദില്ലി: നയിക്കാൻ നേതാവില്ല ,അതാണ് കോൺഗ്രസിന്റെ എല്ലാ തകർച്ചക്കും കാരണമെന്ന് മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍ . ഒരു യഥാര്‍ത്ഥ നേതാവിനെ കണ്ടെത്തുകയെന്നതാണ് ഏറ്റവും ഉടനെ പരിഹരിക്കേണ്ട പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ത്തികാണിക്കാന്‍ ഒരു നേതാവില്ല ഞങ്ങള്‍ക്ക്. ഇതാണ് കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. ഇതിന് അടിയന്തരമായി പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സിബല്‍ പറഞ്ഞു. ദില്ലിയിലെ വോട്ടര്‍മാര്‍ ബിജെപിയെ പരാജയപ്പെടുത്തിയെന്നും ഇത് ഉടനൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നുമുള്ള എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിബല്‍.

വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി മന്ത്രിമാര്‍ പയറ്റുന്നത്. ഇതിന് ജനം മറുപടി നല്‍കും. ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമെല്ലാം ബിജെപി പരാജയപ്പെട്ടുവെന്നും സിബല്‍ ചൂണ്ടിക്കാട്ടി. വിദ്വേഷത്തിനും വര്‍ഗീയതയ്ക്കും സ്ഥാനമില്ലെന്ന് ഇനിയെങ്കിലും അമിത് ഷാ മനസിലാക്കണം. ദില്ലിയിലേതിന് സമാനമായ തിരിച്ചടി ബിജെപി ബിഹാറിലും നേരിടുമെന്നും കബില്‍ സിബല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണ കനത്ത തിരിച്ചടിയാണ് ദില്ലിയില്‍ ബിജെപി നേരിട്ടത്. ആകെയുള്ള 70 സീറ്റില്‍ വെറും 7 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. അതേസമയം കോണ്‍ഗ്രസ് ഇത്തവണയും സംസ്ഥാനത്ത് സംപൂജ്യരായി. 63 സീറ്റുകളിലാണ് ആം ആദ്മി വിജയിച്ചത്.സോണിയ അടക്കമുള്ള വൃദ്ധ നേതൃത്വത്താൽ കോൺഗ്രസ് ഓരോ ദിനവും തകരുകയാണ് .പൊതുജനത്തിന്റെയോ പ്രവർത്തകരുടെയോ വിശ്വാസം ആർജിക്കാതെ വയസൻ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ ഇന്ത്യൻ ജനത തള്ളിക്കളയുകയാണ് .നെഹ്രുകുടുംബത്തിന്റെ ഇട്ടാ വട്ടത്തിൽ മാത്രം ചുരുട്ടിക്കളിക്കുകയാണ് കോൺഗ്രസ് .

Top