വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി !

കോഴിക്കോട് : വയനാട് എം പി രാഹുൽ ഗാന്ധി കേരളത്തിൽ എത്തി !മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത് . കരിപ്പൂരില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ ചേർന്ന് സ്വീകരിച്ചു. കരിപ്പൂരിൽ നിന്നും റോഡ‍് മാർഗം മലപ്പുറം കളക്ടറേറ്റിലെത്തി 12.45 മുതല്‍ 1.30 വരെ കൊവി‍ഡ് അവലോകന യോഗത്തിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് 1.30-ന് കവളപ്പാറ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട കാവ്യയ്ക്കും കാര്‍ത്തികയ്ക്കും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്‍റെ താക്കോല്‍ദാനം കളക്ടറേറ്റില്‍ നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് രണ്ടോടെ വയനാട്ടിലേക്ക് തിരിക്കും.

ഒക്ടോബര്‍ 20ന് രാവിലെ 10.30 മുതല്‍ 11.15 വരെ വയനാട് കളക്ടറേറ്റില്‍ നടക്കുന്ന കൊവിഡ് അവലോകനയോഗത്തിലും 11.30 മുതല്‍ 1.00 മണി വരെ ദിശ യോഗത്തിലും പങ്കെടുക്കും.

ഒക്ടോബര്‍ 21ന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.15 വരെ മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. വൈകുന്നേരം 3.20-ന് മാനന്തവാടിയില്‍ നിന്ന് റോഡ് മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന അദ്ദേഹം 5.10ന് ഡല്‍ഹിയിലേക്ക് തിരിക്കും.

Top