രാജസ്ഥാനും ‘കൈ’വിട്ടു; തകർന്നടിഞ്ഞു കോൺഗ്രസ് ! കോൺഗ്രസിനെ നശിപ്പിക്കുന്നത് വേണുവും രാഹുലും .നാലിൽ മൂന്നിടത്ത് ബിജെപി , തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞു കോൺഗ്രസ് മധ്യപ്രദേശിൽ വീണ്ടും ബിജെപി അധികാരത്തിലേക്കെത്തുകയാണ്. ഒപ്പം കോൺഗ്രസിൽ നിന്ന് രാജസ്ഥാനും ഛത്തീസ്ഗഢും പിടിച്ചെടുക്കുകയും ചെയ്തതു.രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിനും തെലങ്കാനയിൽ ബിആർഎസിനും ഭരണത്തുടർച്ച നഷ്ടപ്പെട്ടപ്പോൾ ആ നേട്ടം ബിജെപിക്ക് മാത്രം.

രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് ആളുകൾ പുറത്തുവന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതിക്കാരായ കോൺഗ്രസിനെ ജനങ്ങൾ പുറത്താക്കിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് കമ്മീഷന് നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ നടക്കാനുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യമുന്നയിച്ചത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിർത്തുമെന്നുമുള്ള കോൺഗ്രസിന്‍റെ അവകാശവാദങ്ങളടക്കം ഈ ഘട്ടത്തിൽ കാറ്റിൽ പറക്കുകയാണെന്ന് കാണാം. രാജസ്ഥാനിൽ 100 സീറ്റും കടന്ന് 108 സീറ്റിലാണ് ബി ജെ പിയുടെ ലീഡ് നില കുതിക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് 75 സീറ്റിൽ മാത്രമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് അടക്കമുള്ളവർ നിലവിൽ പിന്നിലാണെന്നാണ് വിവരം.

ഛത്തീസ്ഗഡിലാകാട്ടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അടക്കമുള്ളവരെ പിന്നിലാക്കിയാണ് ബി ജെ പിയുടെ കുതിപ്പ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബി ജെ പിയുടെ ലീഡ് നില 50 കടന്നിട്ടുണ്ട്. നിലവിൽ ബി ജെ പി 56  സീറ്റിലും കോൺഗ്രസ് 32 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 3 സംസ്ഥാനത്തും കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട് ബി ജെ പിയുടെ ലീഡ് നില. സെമി ഫൈനലിൽ മോദി മാജിക്കാണ് കണ്ടതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.

അതേസമയം തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തുകയാണ്. തെലങ്കാനയിൽ കോൺഗ്രസ് ബഹുദൂരം മുന്നിലാണെന്നാണ് വോട്ടെണ്ണലിന്‍റെ നാലാം മണിക്കൂറിൽ കാണുന്നത്. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്. നിലവിൽ 64  സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. ബി ആർ എസ് 42 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആ‌ർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.

 

Top