സതീശനെ പ്രതിപക്ഷനേതാവാക്കിയ വേണുഗോപാലിന് ശനിദശ ! സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്നും വേണുഗോപാൽ തെറിക്കും.ദുര്‍ബലമായ ഹൈക്കമാന്‍ഡിനെ ചിലര്‍ ഹൈജാക്ക്‌ ചെയ്യുന്നെന്നും നേതാക്കൾ

തിരുവനന്തപുരം : വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ മണ്ടൻ തീരുമാനം കെസി വേണുഗോപാലിന് കുരിശാകുന്നു .ഹൈക്കമാണ്ടിൽ രണ്ടാം സ്ഥാനകാരനായ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വേണുഗോപാൽ ഉടൻ തെറിക്കും .ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഒതുക്കുന്നതിനായിട്ടാണ് കേരളത്തിലെ പ്രബലമായ നേതൃത്വത്തെ എതിർത്തുകൊണ്ട് വേണുഗോപാൽ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. വേണുഗോപാലിന്റെ നിയന്ത്രണത്തിലുള്ള വിജയിച്ചു വന്ന എം എൽ എ മാരുടെ പിന്തുണ സതീശന് നൽകി സതീശന് പിന്തുണ ഉറപ്പുവരുത്തിയത് വേണുഗോപാൽ ആയിരുന്നു .കൂടാതെ ഹൈക്കമാന്റിൽ ഉള്ള അധികാരവും ഉപയോഗിച്ച് ചെന്നിത്തലയെ വെട്ടി സതീശനെ പ്രതിപക്ഷ നേതാവാക്കുകയായിരുന്നു .എന്നാൽ ഇപ്പോൾ ഈ തീരുമാനം തെറ്റായിരുന്നു എന്നും സതീശൻ ചതിക്കുമെന്നും വേണുഗോപാൽ ഭയക്കുന്നുണ്ട് .

കേരളത്തിലെ പ്രബലമായ നേതാക്കളെ എല്ലാം വെട്ടി വിടി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിൽ തന്നെ വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിപ്പിക്കാനുള്ള നീക്കം ശക്തമായി .ജി 23 ഗനേതൃത്വവും വേണുഗോപാലിനെ വെട്ടാനുള്ള നീക്കത്തിലാണ് .അതേസമയം കേരളത്തിൽ രാഷ്ട്രീയ കേന്ദ്രമാക്കി എത്തിയാൽ ഇനി ഒരു പിടിവള്ളി ഉണ്ടാകില്ല എന്ന ഭയത്തിലാണ് വേണുഗോപാലും .പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയതോടെ വേണുഗോപാലിനെ വെട്ടാനുള്ള നീക്കത്തിൽ സ്വയം ഗ്രുപ്പ് ഉണ്ടാക്കുന്ന നീക്കമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിക്കുന്നതെന്നും വേണുഗോപാൽ മനസിലാക്കി എന്നാണു സൂചനകൾ .അതിനാൽ തന്നെ ഉടൻ തന്നെ സതീശനെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്നും നീക്കാൻ സാധ്യതയുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കേന്ദ്രനേതൃത്വം ദുര്‍ബലമായതോടെ പാര്‍ട്ടി ചില നിക്ഷിപ്‌തതാത്‌പര്യക്കാരുടെ പിടിയിലായെന്നാണു സംസ്‌ഥാനത്തെ പ്രമുഖനേതാക്കളുടെ ആരോപണം.തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസിലെ പോര്‌ നീണ്ടുപോയാല്‍ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡിനുപോലും കഴിയാത്ത സ്‌ഥിതി വന്നിരിക്കുന്നു എന്നും ആരോപണം ഉയർന്നു .

പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഇല്ലാതാക്കാനെന്ന പേരില്‍ ചിലര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാനാണു ശ്രമിക്കുന്നത്‌. അതു നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡിനും കരുത്തില്ല. എ.ഐ.സി.സിക്കു മുഴുവന്‍സമയ പ്രസിഡന്റിനെപ്പോലൂം നിയമിക്കാന്‍ കഴിയാതെ പാര്‍ട്ടി വലയുകയാണ്‌. ദേശീയനേതൃത്വം ശക്‌തമായാലേ കേരളത്തിലും കാര്യങ്ങള്‍ ശരിയാക്കാനാകൂ. പ്രതിപക്ഷനേതാവിനെ നിയമിച്ച രീതിയുടെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന എ, ഐ ഗ്രൂപ്പുകളെ കൂടുതല്‍ പ്രകോപിപ്പിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു ഗ്രൂപ്പ്‌ വൃത്തങ്ങള്‍ പറയുന്നു.

ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനല്ല, പകരം സ്വന്തം സ്വാധീനം ശക്‌തമാക്കാനുള്ള ചിലരുടെ നീക്കമാണിതിനു പിന്നിലെന്ന്‌ ആരോപിക്കുന്നവര്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണു ലക്ഷ്യമിടുന്നത്‌. സോണിയാ ഗാന്ധിക്കു രമേശ്‌ ചെന്നിത്തല അയച്ച കത്തിലേതെന്ന പേരില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ ശരിയല്ലെന്ന്‌ അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

സോണിയയ്‌ക്കു ചെന്നിത്തല കത്ത്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍, അതിലെ ഉള്ളടക്കം മാധ്യമങ്ങള്‍ പറയുന്നതല്ല. ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവന്നതാണു പരാജയകാരണമെന്ന തരത്തിലുള്ള പ്രചാരണം ഗൂഢലക്ഷ്യത്തോടെയാണ്‌. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യോജിച്ചുനീങ്ങുന്നതു തടയാനുള്ള ശ്രമമാണിതെന്നു ചെന്നിത്തല പക്ഷം ആരോപിക്കുന്നു. ഇതിനു പിന്നില്‍ ഡല്‍ഹിയില്‍നിന്നുള്ള ചിലരാണ്‌. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രചാരണങ്ങള്‍ക്കു പിന്നിലും ഇക്കൂട്ടരാണ്‌. ഇവര്‍ നിയന്ത്രിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ ദുര്‍ബലമായി.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരേ പോലും പാര്‍ട്ടിയില്‍ കലാപം നടക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നീണ്ടാല്‍ കേരളത്തിലെ കോണ്‍ഗ്രസും തകരുമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം കൊടിക്കുന്നില്‍ സുരേഷിനെ ഗ്രൂപ്പുകള്‍ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹത്തെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. കെ സുധാകരനെ വേണ്ടെന്ന് ഗ്രൂപ്പുകല്‍ ഹൈക്കമാന്‍ഡിന് മുന്നിലും അശോക് ചവാന്‍ സമിതിക്ക് മുന്നിലും നിലപാട് അറിയിച്ചതാണ്. എ, ഐ ഗ്രൂപ്പുകള്‍ ഒരേ നിലപാട് എടുത്തതാണ് ഇക്കാര്യത്തില്‍ ശ്രദ്ധേയം. ദളിത് പ്രാതിനിധ്യം അധ്യക്ഷ സ്ഥാനത്തേക്ക് വേണമെന്നാണ് ചര്‍ച്ചയിലേക്ക് കൊടിക്കുന്നിലിനെ കൊണ്ടുവന്നതിലൂടെ ഗ്രൂപ്പുകള്‍ ഉന്നയിക്കുന്നത്.

സോണിയാ ഗാന്ധി വഴി തന്റെ സ്വാധീനം ഉപയോഗിച്ച് അധ്യക്ഷ സ്ഥാനം നേടിയെടുക്കാനാണ് കൊടിക്കുന്നിലിന്റെ നീക്കം. ദളിത് പ്രാതിനിധ്യം ഹൈക്കമാന്‍ഡിലും ഉയര്‍ത്തുന്നുണ്ട്. അതേസമയം രമേശ് ചെന്നിത്തലയെ മാറ്റണമെന്ന് നിര്‍ദേശിച്ചതാണ് സുധാകരനെ ഗ്രൂപ്പുകള്‍ ഇത്രത്തോളം തുറന്നെതിര്‍ക്കാന്‍ കാരണം. തോല്‍വിക്ക് കാരണം ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമാണെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനോടും ചവാന്‍ സമിതിയോടും പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷനാവാന്‍ എല്ലാ യോഗ്യതയും ഉണ്ടെന്ന നിലപാടിലാണ് കൊടിക്കുന്നില്‍.സുധാകരന്‍ വന്നാല്‍ ഗ്രൂപ്പുകള്‍ അതീതമായി കാര്യങ്ങള്‍ മാറുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ക്ക് അറിയാം. അതുകൊണ്ടാണ് സുധാകരനെ എതിര്‍ക്കുന്നത്. പ്രായവും കണ്ണൂരിലെ തോല്‍വിയും സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തുന്നതില്‍ നിന്ന് തടയിടുന്ന ഘടകങ്ങളാണെന്ന് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Top