വേണുഗോപാലിനെതീരെ ലൈംഗിക പീഡനക്കേസുമായി ബിജെപി. 5 ദിവസം എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം വേണുഗോപാല്‍ പീഡിപ്പിച്ചു

കേരളത്തില്‍ സരിത എസ് നായര്‍ ഉയര്‍ത്തിയ ലൈംഗിക പീഡനക്കേസും സോളാര്‍ കേസും ദേശീയതലത്തിലും ഉയരുന്നു.കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായ കെസി വേണുഗോപാലിനെതിരെ ലൈംഗിക ആരോപണവുമായിട്ട് ബിജെപി രംഗത്തെത്തിയിരിക്കയാണ്. ബലാത്സംഗ കേസില്‍ ആരോപണം നേരിടുന്ന വ്യക്തിയാണ് കെസിയെന്നാണ് ബിജെപി ഉയര്‍ത്തിയ വിമര്‍ശനം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കസേര സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബലാംത്സംഗ കേസില്‍ ആരോപണ വിധേയനായ കെസിയെ രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു.

Top