കോൺഗ്രസിനെ തകർക്കുന്നത് വേണുഗോപാൽ?!പാർട്ടിയെ വെടക്കാക്കി തനിക്കാക്കുന്നു!

ഡി.പി.തിടനാട്

ന്യുഡൽഹി :രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം നഷ്ട്ടമാകുന്നതിനു കാരണം കെ സി വേണുഗോപാൽ ആണെന്ന ആരോപണത്തിന് ബലമേറുന്നു .കർണാടകയും ഗോവയും പിന്നെ മധ്യപ്രദേശ് അടക്കം ഇപ്പോൾ രാജസ്ഥാൻ ഭരണം കൂടി നഷ്ടമാകുന്നതിലേക്ക് എത്തുകയാണ്.കോൺഗ്രസിലെ കഴിവും ജനപിന്തുണയുമുള്ള യുവനേതാക്കളടക്കം ഉള്ളവർ പാർട്ടി വിടുന്നതിനു പിന്നിലും കെ സി വേണുഗോപാലിന്റെ അധികാരക്കൊതിയും ഗുഡനീക്കവുമാണ് .സോളാർ കേസിൽ ബലാൽസംഗ പരാതിയിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന ആളാണ് കെ സിവേണുഗോപാൽ .സ്വന്തം തട്ടകമായ കേരളത്തിൽ ജനപിന്തുണ നഷ്ടപ്പെട്ടു എന്ന തിരിച്ചറിവ് വേണുഗോപാലിനും ഉണ്ട് . കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ തോൽക്കും എന്ന തിരിച്ചറിവിൽ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു .പ്രധാനമായി സരിതയുടെ വിഷയം ആയിരുന്നു അന്ന് ഉയർത്തിക്കാട്ടിയത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാനിൽ നിന്ന് കെ.സി വേണുഗോപാൽ എം.പി ആകുന്ന സമയത്ത് സംഘടന ചുമതല സച്ചിന് നൽകുമെന്നും കോൺഗ്രസ് ക്യാമ്പുകളിൽ അണിയറ സംസാരമുണ്ടായിരുന്നു.അങ്ങനെ ഒരു നിർദേശം രാഹുൽ ഗാന്ധിയും മുന്നോട്ടു വെച്ചിരുന്നു .എന്നാൽ തന്റെ സ്ഥാനം നഷ്ടമാകുമെന്ന തിരിച്ചറിവിൽ ഗെലോട്ടിനെ മുഖ്യമന്ത്രി ആക്കിയതിന്റെ പ്രതിഫലം എന്നവണ്ണം സച്ചിനെ ഒഴിവാക്കുകയായിരുന്നു വേണുഗോപാലിന്റെ ലക്‌ഷ്യം.വളർത്തി വലുതാക്കിയ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഭീക്ഷ്മാചാര്യനായ ലീഡർ കെ കരുണാകരനെ വരെ തള്ളിപ്പറഞ്ഞു ‘തിരുത്തൽ ഗ്രുപ്പ് ‘ഉണ്ടാക്കിയ ആളാണ് വേണുഗോപാൽ എന്നതും കൂട്ടിവായിക്കേണ്ടതാണ് .

ജ്യോതിരാദിത്യ സിന്ധ്യയും ഡസച്ചിൻ പൈലറ്റും വേണുഗോപാലിന്റെ സ്ഥാനത്തിന് ഭീക്ഷണി എന്ന തിരിച്ചറിവിൽ അവരെ പുകച്ച് പുറത്താക്കുകയായിരുന്നു വേണുഗോപാൽ എന്നും ആരോപണം ഉണ്ട്. രാഹുൽ ക്യാമ്പുകളിൽ നിന്ന് പാർട്ടി ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ട് പേരുകളിലൊന്നായിരുന്നു സച്ചിൻ പൈലറ്റിന്റേത്.അതുപോലെ തന്നെ രാഹുൽ മാറിയപ്പോൾ ജ്യോതിരാദിത്യ സിന്ധ്യെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു രാഹുൽ ഗാന്ധിയുടെ തലപര്യം എന്നും സൂചനകൾ ഉണ്ടായിരുന്നു. സിന്ധ്യയും സച്ചിൻ പൈലറ്റും തന്റെ സ്ഥാനത്തിന് ഭീക്ഷണി എന്ന തിരിച്ചറിവിൽ അവരെ പുറത്തുക്കുന്നതിനുള്ള നീക്കം വേണുഗോപാൽ ഗാങ് നടത്തി എന്നാണിപ്പോൾ ഉയരുന്ന ആരോപണം .

രാജസ്ഥാനിൽ ഭരണം പിടിക്കുന്നതിനു മുഖ്യ കാരണം സച്ചിൻ പൈലറ്റിന്റെ നേതൃത്വ പാടവം ആയിരുന്നു സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കും എന്ന സന്ദേശവും കൊടുത്തിരുന്നു എന്നാൽ വേണുഗോപാൽ അത് അട്ടിമറിക്കുകയായിരുന്നു .പകരം അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി ആക്കുകയും പകരം അദേഹം വഹിച്ചിരുന്ന സംഘടനാ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടറി ആവുകയുമായിരുന്നു .അശോക് ഗെലോട്ട് മുഖ്യമന്ത്രി ആയതിനുശേഷം സംഘടനാ ചുമതലയുള്ള സെക്രട്ടറി സ്ഥാനത്തേക്ക് വേണുഗോപാലിനെ നിർദേശിച്ചതും ആസ്ക് ഗെലോട്ട് ആയിരുന്നു .അതിന്റെ പ്രതിഫലം ആണ് ഇപ്പോഴും ഗെലോട്ടിനെ സംരക്ഷിക്കുകയും സച്ചിനെ പുറത്താക്കുന്നതിലേക്ക് എത്തി നിൽക്കുന്നത് .ഓരോ ദിവസവും പാർട്ടി തളരുമ്പോൾ തന്റെ സ്ഥാനം ഉറപ്പിച്ച് നിർത്തുകയാണ് വേണുഗോപാൽ ചെയ്യുന്നത്.തക്ക സമയത്ത് നീക്കാം നടത്തിയിരുന്നെങ്കിൽ ഗോവയിലും അടക്കം മുൻപ് ഭരണം കിട്ടുമായിരുന്നു.ഗോവയും മധ്യപ്രദേശ് മധ്യപ്രദേശ് സംസ്ഥാനവും നഷ്ടമായി .മഹാരാഷ്ടയും രാജസ്ഥാനും നഷ്ടമാകാൻ പോകുന്നു വേണുഗോപാലിന്റെ നിഗൂഢ നീക്കങ്ങൾ ആണിതിന് പിന്നിൽ എന്നാണു ആരോപണം .

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് 2019 മെയ് 25ന് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്.വരുന്ന പത്താം തീയതി സോണിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിട്ട് ഒരു വർഷം തികയുകയാണ്. വർഷം ഒന്നു കഴിയാറായിട്ടും സ്ഥിരമായി ഒരു അദ്ധ്യക്ഷനെ കണ്ടെത്താത്തത് നിഗൂഢമാണ് .

ഇടക്കാല പ്രസിഡന്റ് പദവിയിലേക്ക് അഞ്ച് പേരുകള്‍ പരിഗണിക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെസി വേണുഗോപാല്‍ എന്നിവരെയാണ് ഇടക്കാല പ്രസിഡന്റുമാരായി പരിഗണിച്ചിരുന്നത് .ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കും തന്റെ പേര് തിരുകിക്കയറ്റാൻ വേണുഗോപാലിന് കഴിഞ്ഞിരുന്നു .പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും അധികം രാഹുൽ തലപര്യം സച്ചിനോ സിന്ധ്യയോ ആയിരുന്നു .അവർ രണ്ടും പാർട്ടിക്ക് പുറത്തേക്ക് പോയിരിക്കയാണിപ്പോൾ എന്നതും കൂട്ടിവായിക്കണം .

രാഹുൽ ഗാന്ധിയെ കേരളത്തിൽ എത്തിച്ച് മത്സരിപ്പിച്ചതിലൂടെ കോൺഗ്രസിന് ഹിന്ദി മേഖലയിൽ കിട്ടേണ്ടിയിരുന്ന നൂറോളം സീറ്റ് നഷ്ടമാക്കിയതിനു പിന്നിലും വേണുഗോപാലിന്റെ കരുനീക്കങ്ങൾ ഉണ്ടായിരുന്നു .രാഹുൽ ഗാന്ധി രണ്ടിടത്തും മത്സരിച്ച് വിജയിച്ചാൽ വയനാട്ടിൽ വന്നു വേണുവിന് മത്സരിക്കാം എന്ന നീക്കാമായിരുന്നു അതിനു പിന്നിൽ എത്തും പിന്നാമ്പുറ ചർച്ച ഉണ്ട് .എന്തായാലും പാർട്ടിയെ നശിപ്പിച്ച് വെടക്കാക്കി തനിക്കാക്കുക എന്ന നയം ആണ് വേണുഗോപാൽ ചെയ്യുന്നതെന്ന ആരോപണമാണ് കോൺഗ്രസുകാർ അടക്കമുള്ളവർ പറയുന്നത് .ഇനി കേരളത്തിൽ മുഖ്യമന്ത്രി ആയി എത്തുക എന്നതാണ് വേണുഗോപാലിന്റെ ലക്ഷ്യം.അതിനായി കേരളത്തിൽ അദ്ദേഹത്തിന്റെ ഗ്രുപ്പിനെ വളർത്തുകയാണ് . എന്നാൽ സരിതയുടെ പരാതിയും ബലാൽസംഗ കേസും ഡമാക്ലസിന്റെ വാളുപോലെ തലക്ക് മുകളിൽ നിൽക്കയാണ് .

 

Top