മഹാരാഷ്ട്രയില്‍ സവിശേഷാധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി മോദി!! കീഴ്‌വഴക്കങ്ങള്‍ മറികടന്ന രാഷ്ട്രീയ നീക്കങ്ങൾ

മുംബൈ : മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് സവിശേഷാധികാരം . പുലര്‍ച്ചെ രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ചു പ്രധാനമന്ത്രി രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിനു കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നല്‍കിയാല്‍ മതിയാകും.സർക്കാർ രൂപീകരിക്കാൻ വൈകിയതിനെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു . ഇത് ഇന്ന് പുലർച്ചെയാണ് പിൻവലിച്ചത് . ഭരണഘടന പ്രധാനമന്ത്രിയ്ക്ക് നിഷ്ക്കർഷിച്ച് നൽകിയിരിക്കുന്ന സവിശേഷാധികാരമാണ് ഇതിനായി ഉപയോഗിച്ചത് . ഇതനുസരിച്ച് രാഷ്ട്രപതി ഭരണം പിൻവലിക്കാൻ പ്രധാനമന്ത്രി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നല്‍കിയാല്‍ മതിയാകും.

അടിയന്തിര ഘട്ടങ്ങളിൽ കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം. പുലര്‍ച്ചെ 5.47നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. ഇതിനു ശേഷമാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് .

മഹാരാഷ്ട്രയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ പറ്റിപ്പോലും ആലോചിച്ച ശേഷമാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസും , ശിവസേനയും പറഞ്ഞത് . ആ ഉറപ്പോടെയാണ് നേതാക്കൾ വീടുകളിലേയ്ക്ക് മടങ്ങിയതും . പിന്നീട് രാജ്യം കാണുന്നത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കമാണ് രാവിലെ 8 മണിക്ക് ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാംവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മുംബൈയിലെ രാജ്ഭവനില്‍വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു .

എട്ട് മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോളാണ് കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന നേതാക്കള്‍‌ പോലും വിവരമറിയുന്നത് . അതിലും ഞെട്ടലായിരുന്നു ഉപമുഖ്യമന്ത്രിയുടെ പേര് കേട്ടപ്പോൾ ,കഴിഞ്ഞ രാത്രി വരെ ഒപ്പമുണ്ടായിരുന്ന അജിത് പവാർ .

സത്യപ്രതിജ്ഞ കഴിഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും അമിത് ഷായും ട്വീറ്റുചെയ്തു. സ്വതന്ത്രരടക്കം 161 പേരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത് . ഇതിലൂടെ ഒരു കാര്യം കോൺഗ്രസ്-ശിവസേന സഖ്യത്തിനു മനസ്സിലായി . തങ്ങൾ ചിന്തിച്ച് നിർത്തിയ ഇടത്ത് നിന്ന് ബിജെപി വീണ്ടും ചിന്തിച്ചു തുടങ്ങിയിരുന്നുവെന്ന് . അതാണ് കഴിഞ്ഞ രാത്രിയിൽ നടന്നതെന്ന് .

മഹാരാഷ്ട്രയിലെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് എംഎല്‍എമാരെ മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്കു മാട്ടിയെന്നാണ് റിപ്പോർട്ട് .വിശ്വാസവോട്ടെടുപ്പ് വരെ മാറ്റിനിര്‍ത്താനാണ് തീരുമാനം. അതിനാടകീയ രാഷ്ട്രീയനീക്കത്തിലൂടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയെ നെടുകെ പിളര്‍ത്തിയാണ് അജിത് പവാറിന്റെ രാഷ്ട്രീയ കൂടുമാറ്റം. കര്‍ഷക താല്‍പര്യം മുന്‍നിര്‍ത്തിയെടുത്ത് തീരുമാനമാണിതെന്നാണ് ബിജെപി വിശദീകരണം. തീരുമാനം തന്റെ അറിവോടെയല്ലെന്ന് ശരദ് പവാര്‍ പ്രതികരിച്ചു.

രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് രാവിലെ 8 മണിക്ക് ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാംവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മുംബൈയിലെ രാജ്ഭവനില്‍വച്ച് സത്യപ്രതിജ്ഞ ചെയ്തത്. അതിലും ഞെട്ടലുളവാക്കിയത് ഇന്നലെവരെ കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന സഖ്യത്തിനായി മുന്‍‌നിരയില്‍ നിന്ന എന്‍സിപി നേതാവ് അജിത് പവാറിന്റെ രാഷ്ട്രീയനീക്കമാണ്. ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി നിശ്ചയിച്ച അജിത് പവാര്‍ അങ്ങനെ ദേവേന്ദ്ര ഫഡ്നാവിസിന്റെ പടത്തലവനായി. ബിജെപിക്ക് അനുകൂലമായി ലഭിച്ച ജനവിധി നടപ്പാക്കിയെന്നായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം.

Top