അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയങ്ങളില്‍ കെ.സി. വേണുഗോപാലിനെതിരെ പോസ്റ്റര്‍

‘പെട്ടി തൂക്കി വേണുഗോപാല്‍ ഒഴിവാകൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ’,​ അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയങ്ങളില്‍ നേതാവ് കെ.സി.

വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പോസ്റ്റര്‍. കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ ഓഫീസിന് മുമ്ബായാണ് വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് സംസ്ഥാനങ്ങള്‍ തൂക്കി വിറ്റുതുലച്ചു. കെ.സി വേണുഗോപാലിന് ആശംസകള്‍. വേണുഗോപാല്‍ പെട്ടിതൂക്കി ഒഴിവാക്കൂവന്നും പോസ്റ്ററുകളില്‍ ആരോപിക്കുന്നുണ്ട്. സേവ് കോണ്‍ഗ്രസ്സിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ദയനീയ പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരുത്തണമെന്ന് ഗുലാംനബി ആസാദ്, കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂരിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തോല്‍വിയില്‍ കെ.സി. വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാണം. അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായാണ് തെരഞ്ഞെടുത്തത്. പ്രചാരണങ്ങളിലും വീഴ്ചപറ്റിയെന്നും ജി- 23 എന്നിങ്ങനെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കളുടെ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Top