മദ്യനയം നടപ്പാക്കാനായി തന്നെ മുള്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിതനാക്കിയെന്ന് കെ ബാബു; ആര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്നും ബാബു

K-Babu_HERO

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ മുന്‍ മന്ത്രി കെ ബാബു തുറന്നടിക്കുന്നു. ആര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് ബാബു പറയുന്നു. ഇഷ്ടമില്ലാത്ത വകുപ്പ് തന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതായും ബാബു വ്യക്തമാക്കി. യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനുമുണ്ട്.

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേരുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് ബാബു സുധീരനെതിരെ മനസ് തുറന്നത്. അപ്രായോഗിക മദ്യനയം നടപ്പാക്കാനായി തന്നെ മുള്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിതനാക്കിയതായും കെ ബാബു ആരോപിച്ചു. ഏഴു ദിവസം ദില്ലിയില്‍ നടന്ന ചര്‍ച്ചകള്‍ തന്നെ തോല്‍പ്പിച്ചുവെന്നും കെ ബാബു യോഗത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പരാജയകാരണം വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗം ഇന്നും തുടരുകയാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് വിഎം സുധീരന്‍ ഇന്ന് മറുപടി നല്‍കും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖയും തയ്യാറാക്കും. 30 ഇന നിര്‍ദേശങ്ങളടങ്ങിയ നയരേഖയും യോഗം ചര്‍ച്ച ചെയ്യും.

Top