കള്ളക്കടത്തിനായി ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി.പേര് ‘സിപിഎം കമ്മിറ്റി:സരിത്ത്.

കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎമ്മിൻ്റെ പങ്ക് വ്യക്തമാകുന്നു. സ്വർണക്കടത്തിനായി ടെലഗ്രാമിൽ സിപിഎമ്മിൻ്റെ പേരിൽ ഗ്രൂപ്പ് തന്നെയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്ത് മൊഴി നൽകി. ടെലഗ്രാം ഗ്രൂപ്പിന് ‘സിപിഎം കമ്മിറ്റി’ എന്നാണ് പേര് നൽകിയതെന്നും സരിത്ത് എൻഫോഴ്സ്‌മെന്റിന് മുന്നിൽ മൊഴി നൽകി.സന്ദീപ് നായരാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തുവെന്നും സരിത്ത് പറഞ്ഞു. കൂട്ടത്തിൽ റമീസിനായിരുന്നു ഫൈസർ ഫരീദുമായി നേരിട്ട് ബന്ധമെന്നും തനിക്ക് ഫൈസൽ ഫരീദുമായി നേരിട്ട് പരിചയമില്ലെന്നും സരിത്ത് പറഞ്ഞു.കസ്റ്റംസിന് തന്റെ രഹസ്യമൊഴി നൽകരുതെന്ന് സന്ദീപ് നായർ പറഞ്ഞു. എൻഐഎ കോടതിയിലാണ് അഭിഭാഷക മുഖേന സന്ദീപ് എതിർപ്പ് അറിയിച്ചത്. സന്ദീപിന്റെ രഹസ്യമൊഴി നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ സമർപിച്ചിരുന്നു.

സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. പിന്നീട് തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തു. ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു. സ്വർണക്കടത്തിലെ ഗൂഢാലോചന സംബന്ധിച്ചുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യത്തിനാണ് സരിത്തിന്റെ മറുപടി.

അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുൻകൂർ ജാമ്യഹർജി നൽകി. ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശിവശങ്കറിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശിവശങ്കറിനെ ഇന്ന് വാർഡിലേയ്ക്ക് മാറ്റിയേക്കും.

Top