തിരിച്ചുവന്നാല്‍ ചേര്‍ത്തുപിടിക്കും’; പൈലറ്റിനോട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഗെലോട്ട്.

ജയ്പൂര്‍: രാജ്യത്ത് മൊത്തമായി തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ് തകർച്ചയുടെ അവസാനമാണ് രാജസ്ഥാൻ ഭരണത്തിലെ പ്രതിസന്ധ്യയും സച്ചിൻ പൈലറ്റിൻ്റെ പടപ്പുറപ്പാടും .ഭരണം നഷ്ടമാകുമെന്ന തിരിച്ചറിവിൽ കോൺഗ്രസ് പിന്നോട്ട് പോയിരിക്കയാണ് . രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റുമായുള്ള വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ സച്ചിന്‍ പൈലറ്റിന് എതിരല്ല. ഇത് രാഹുല്‍ ഗാന്ധിക്കറിയാമെന്നും ഗെലോട്ട് പറഞ്ഞു.

‘എനിക്ക് അദ്ദേഹത്തിനോട് എതിര്‍പ്പൊന്നുമില്ല. പൈലറ്റ് തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും. അദ്ദേഹത്തിന് മൂന്നുവയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തെ കാണുന്നതാണ്. അന്ന് ഞാന്‍ എം.പിയായിരുന്നു’, ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഒന്നര വര്‍ഷമായി പൈലറ്റിനോട് സംസാരിക്കാറില്ലായിരുന്നെന്നും ഗെലോട്ട് പറഞ്ഞു. അധികാരത്തിലേറിയ സമയം മുതല്‍ പൈലറ്റ് അട്ടിമറി ശ്രമങ്ങള്‍ ആലോചിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ ന്യൂസ് ചാനലിനോടായിരുന്നു  ഗെലോട്ടിന്റെ പ്രതികരണം.

തന്റെ പരാതികളുമായി പരസ്യമായി മുന്നോട്ടുനീങ്ങാനുള്ള പൈലറ്റിന്റെ തീരുമാനത്തിലും ഗെലോട്ട് നിരാശ പ്രകടിപ്പിച്ചു. ‘പ്രശ്‌നങ്ങളുണ്ടെങ്കില്‍ അദ്ദേഹമത് പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കണമായിരുന്നു. പക്ഷേ, ഇനി ഒന്നും അവശേഷിക്കുന്നില്ല. തനിക്ക് എല്ലാം നല്‍കിയ പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ പാടില്ല. അടിസ്ഥാന യാഥാര്‍ത്ഥത്തെക്കുറിച്ച് പൈലറ്റിന് ഒന്നുമറിയില്ല. അതുകൊണ്ടാണ് അദ്ദേഹമിപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയത്’, ഗെലോട്ട് പറഞ്ഞു.

അതേ സമയം  രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം നഷ്ട്ടമാകുന്നതിനു കാരണം കെ സി വേണുഗോപാൽ ആണെന്ന ആരോപണത്തിന് ബലമേറുന്നു .കർണാടകയും ഗോവയും പിന്നെ മധ്യപ്രദേശ് അടക്കം ഇപ്പോൾ രാജസ്ഥാൻ ഭരണം കൂടി നഷ്ടമാകുന്നതിലേക്ക് എത്തുകയാണ്.കോൺഗ്രസിലെ കഴിവും ജനപിന്തുണയുമുള്ള യുവനേതാക്കളടക്കം ഉള്ളവർ പാർട്ടി വിടുന്നതിനു പിന്നിലും കെ സി വേണുഗോപാലിന്റെ അധികാരക്കൊതിയും ഗുഡനീക്കവുമാണ് .സോളാർ കേസിൽ ബലാൽസംഗ പരാതിയിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന ആളാണ് കെ സിവേണുഗോപാൽ .സ്വന്തം തട്ടകമായ കേരളത്തിൽ ജനപിന്തുണ നഷ്ടപ്പെട്ടു എന്ന തിരിച്ചറിവ് വേണുഗോപാലിനും ഉണ്ട് . കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ തോൽക്കും എന്ന തിരിച്ചറിവിൽ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു .പ്രധാനമായി സരിതയുടെ വിഷയം ആയിരുന്നു അന്ന് ഉയർത്തിക്കാട്ടിയത് .

രാജസ്ഥാനിൽ നിന്ന് കെ.സി വേണുഗോപാൽ എം.പി ആകുന്ന സമയത്ത് സംഘടന ചുമതല സച്ചിന് നൽകുമെന്നും കോൺഗ്രസ് ക്യാമ്പുകളിൽ അണിയറ സംസാരമുണ്ടായിരുന്നു.അങ്ങനെ ഒരു നിർദേശം രാഹുൽ ഗാന്ധിയും മുന്നോട്ടു വെച്ചിരുന്നു .എന്നാൽ തന്റെ സ്ഥാനം നഷ്ടമാകുമെന്ന തിരിച്ചറിവിൽ ഗെലോട്ടിനെ മുഖ്യമന്ത്രി ആക്കിയതിന്റെ പ്രതിഫലം എന്നവണ്ണം സച്ചിനെ ഒഴിവാക്കുകയായിരുന്നു വേണുഗോപാലിന്റെ ലക്‌ഷ്യം.വളർത്തി വലുതാക്കിയ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഭീക്ഷ്മാചാര്യനായ ലീഡർ കെ കരുണാകരനെ വരെ തള്ളിപ്പറഞ്ഞു ‘തിരുത്തൽ ഗ്രുപ്പ് ‘ഉണ്ടാക്കിയ ആളാണ് വേണുഗോപാൽ എന്നതും കൂട്ടിവായിക്കേണ്ടതാണ് .

ജ്യോതിരാദിത്യ സിന്ധ്യയും ഡസച്ചിൻ പൈലറ്റും വേണുഗോപാലിന്റെ സ്ഥാനത്തിന് ഭീക്ഷണി എന്ന തിരിച്ചറിവിൽ അവരെ പുകച്ച് പുറത്താക്കുകയായിരുന്നു വേണുഗോപാൽ എന്നും ആരോപണം ഉണ്ട്. രാഹുൽ ക്യാമ്പുകളിൽ നിന്ന് പാർട്ടി ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ട് പേരുകളിലൊന്നായിരുന്നു സച്ചിൻ പൈലറ്റിന്റേത്.അതുപോലെ തന്നെ രാഹുൽ മാറിയപ്പോൾ ജ്യോതിരാദിത്യ സിന്ധ്യെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു രാഹുൽ ഗാന്ധിയുടെ തലപര്യം എന്നും സൂചനകൾ ഉണ്ടായിരുന്നു. സിന്ധ്യയും സച്ചിൻ പൈലറ്റും തന്റെ സ്ഥാനത്തിന് ഭീക്ഷണി എന്ന തിരിച്ചറിവിൽ അവരെ പുറത്തുക്കുന്നതിനുള്ള നീക്കം വേണുഗോപാൽ ഗാങ് നടത്തി എന്നാണിപ്പോൾ ഉയരുന്ന ആരോപണം.

Top