സച്ചിൻ പൈലറ്റ് ഉടൻ കോൺഗ്രസ് വിടും! ഗെഹ്‌ലോട്ട്-പൈലറ്റ് പ്രതിസന്ധി പരിഹരിക്കാനാകാതെ കോൺഗ്രസ്. പുകച്ച് ചാടിക്കാൻ വേണുഗോപാൽ

ന്യൂഡൽഹി: രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട്-സച്ചിൻ പൈലറ്റ് വിഭാഗീയത ശക്തമാവുകയാണ് .തനിക്ക് ഭീക്ഷണിയാകുമെന്നു ഭയമുള്ള സച്ചിനെ കോൺഗ്രസിൽ നിന്നും എങ്ങനെയും പുകച്ച് ചാടിക്കാൻ വേണുവിന്റെ കറുത്ത കാര്യങ്ങളും ഉണ്ട്. സച്ചിൻ കോൺഗ്രസിൽ ഉണ്ടെങ്കിൽ ഇപ്പോഴും തന്റെ സ്ഥാനത്തിന് ഭീക്ഷണി എന്ന് വേണുവിനറിയാം .അതിനാൽ തന്നെ ഗെലോട്ട് സച്ചിൻ പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കാതെ കുളം കലക്കി മീൻ പിടിക്കുക എന്ന തന്ത്രമാണ് വേണുഗോപാൽ വഹിക്കുന്നത് .

നേതൃത്വത്തിന്റെ നിർദേശം ലംഘിച്ചും ഉപവാസ സമരം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ലെന്നാണ് നിലവിലെ സൂചന. സച്ചിനെതിരെ നടപടിയെടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. പൈലറ്റിനെതിരെ നടപടി ഉണ്ടാകുമെന്നാണ് രൺധാവ ആവർത്തിച്ചു വ്യക്തമാക്കിയത്. എന്നാൽ കർണാടക തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കർശന നടപടി ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണ കേസുകൾ അന്വേഷിക്കുന്നതിൽ ​ഗെഹ്‌ലോട്ട് സർക്കാർ പരാജയപ്പെട്ടുവെന്ന് പറഞ്ഞാണ് സച്ചിൻ പൈലറ്റ് നിരാഹാര സമരമിരുന്നിരുന്നത്. ഉപവാസം നടത്തുന്നത് പാർട്ടി വിരുദ്ധമാണെന്ന മുന്നറിയിപ്പ് മറികടന്നായിരുന്നു സച്ചിന്റെ സമരം.

ഗെഹ്‌ലോട്ടിനെതിരായ സമരം പാർട്ടി വിരുദ്ധമാണെന്ന് പറഞ്ഞ് രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്‌വീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. ബിജെപിയുള്ളിടത്തെല്ലാം കമ്മീഷൻ സർക്കാരാണെന്ന് കുറ്റപ്പെടുത്തിയ സച്ചിൻ പൈലറ്റ്, അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

സച്ചിൻ -ഗെലോട്ട് മധ്യസ്ഥത വഹിക്കാൻ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിനെ നിയോഗിച്ച് എഐസിസി നേതൃത്വം. വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സച്ചിൻ പെെലറ്റ് എന്നിവരുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തിയതായാണ് സൂചന.
കൂടാതെ മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുമായും കമൽനാഥ് കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.

Top