സരിതയുടെ കുരുക്ക് നാല് നേതാക്കള്‍ക്ക് നേരെയും; അടുത്ത പരാതി ഉടന്‍

കൊച്ചി : ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനും പുറമെ പിന്നെയും കോണ്‍ഗ്രസ് നേതാക്കള്‍ സരിതയുടെ പരാതിയില്‍ കുടുങ്ങിയേക്കുമെന്ന് സൂചന. മറ്റ് നാല് നോതാക്കള്‍ക്ക് എതിരെ സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ഉടന്‍ പീഡനപരാതി നല്‍കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും ലൈംഗികമായി പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.

 

എ.പി. അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, എന്‍. സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെയാണ് സരിത പരാതി നല്‍കാന്‍ പോകുന്നത്. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടയൊണ് കൂടുതല്‍ പേര്‍ക്കെതിരെ പരാതി ഉയരുന്നത്. ഒരു പരാതിയില്‍ ഒട്ടേറെപ്പേര്‍ക്കെതിരേ കേസ് എടുക്കാനാവില്ലെന്നും ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതികളാണെങ്കില്‍ പരിഗണിക്കാമെന്നും അടുത്തിടെ പോലീസിനു നിയമോപദേശം ലഭിച്ചിരുന്നു.

Top