ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്!..ജൂണില്‍ മാത്രം കടത്തിയത് 27 കിലോയോളം സ്വര്‍ണം സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും.

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടാനും എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോസിലെ മറ്റൊരു പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗ് നാളെ പരിശോധിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകൾ ഈ ബാഗിലുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങൾ വ്യക്തമാക്കി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി കസ്റ്റംസിന്റെ പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപറ്റിയവരാണ് ഇവർ. ഇതിൽ മൂവാറ്റുപുഴ സ്വദേശിയായ ജലാൽ നേരത്തെയും സ്വര്‍ണകടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുവര്‍ഷം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി 5 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. പിടിയിലായ മൂന്നുപേരെയും കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി​യും ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി​യു​മാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി എ​ന്‍​ഐ​എ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടും. വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചതിനാൽ ഇ​ന്‍റ​ർ​പോ​ള്‍ പ്ര​തി​ക്കാ​യി ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്ക് കൈ​മാ​റും. ഫൈ​സ​ല്‍ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ന്‍​ഐ​എ.

യു​എ​ഇ​യി​ല്‍ നി​ന്നു സ്വ​ര്‍​ണം അ​യ​ക്കു​ന്ന​തി​ലെ പ്ര​ധാ​നി ഫൈ​സ​ല്‍ ആ​ണെ​ന്നും ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ന് ന​യ​ത​ന്ത്ര​പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച​തും ഇ​യാ​ളാ​ണെ​ന്ന് എ​ന്‍​ഐ​എ അ​റി​യി​ച്ചു.ദു​ബാ​യി​യി​ല്‍​നി​ന്നും അ​യ​ക്കു​ന്ന സ്വ​ര്‍​ണം കേ​സി​ലെ ഒ​ന്നാം പ്ര​തി സ​രി​ത്താ​ണ് കൈ​പ്പ​റ്റി​യി​രു​ന്ന​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ റെ​മീ​സി​ന് വേ​ണ്ടി​യാ​ണ് സ്വ​ര്‍​ണം എ​ത്തി​ച്ചി​രു​ന്ന​ത്. ജൂ​ണി​ല്‍ മാ​ത്രം 27 കി​ലോ​യോ​ളം സ്വ​ര്‍​ണ​മാ​ണ് പ്ര​തി​ക​ള്‍ ക​ട​ത്തി​യ​ത്.സ​ന്ദീ​പ് നാ​യ​രും സ്വ​പ്‌​ന​യും സ​രി​ത്തു​മാ​യി​രു​ന്ന ക​ള്ള​ക്ക​ട​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. പ്ര​തി​ക​ള്‍ ക​ട​ത്തി​യ സ്വ​ര്‍​ണം ജ്വ​ല്ല​റി​ക​ള്‍​ക്ക​ല്ല ന​ല്‍​കി​യ​തെ​ന്നും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യും യു​ഇ​എ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ലൂ​ടെ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.സ​ന്ദീ​പ് നാ​യ​രു​ടെ ബാ​ഗും മൊ​ബൈ​ല്‍ ഫോ​ണും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും പി​ടി​ക്ക​പ്പെ​ടു​മ്പോ​ള്‍ മ​ഹ​സ​റെ​ഴു​തി മു​ദ്ര​വ​ച്ച ബാ​ഗ് കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തു​റ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഇ​തോ​ടെ അ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്കെ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ വി​വ​ര​ങ്ങ​ള്‍ ഈ ​ട്രോ​ളി ബാ​ഗി​ല്‍ നി​ന്നും ല​ഭി​ക്കു​മെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ പ്ര​തീ​ക്ഷ. ബം​ഗ​ളൂ​രു​വി​ല്‍ സ​ന്ദീ​പി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ പ​ക്ക​ല്‍ നി​ന്നു​മാ​ണ് എ​ന്‍​ഐ​എ ബാ​ഗ് പി​ടി​ച്ചെ​ടു​ത്ത​ത്. കേ​സ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ബാ​ഗ് സ​ന്ദീ​പ് ത​ന്‍റെ സു​ഹൃ​ത്തി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ താ​ക്കോ​ല്‍ സ​ന്ദീ​പി​ല്‍​നി​ന്നും എ​ന്‍​ഐ​എ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം കേ​സി​ല്‍ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള സ്വ​പ്‌​ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്.ഇ​ന്ന​ലെ​യാ​ണ് ഇ​രു​വ​രെ​യും എ​ന്‍​ഐ​എ കോ​ട​തി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. വ​ന്‍​ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന കേ​സി​ല്‍ പ്ര​തി​ക​ളെ 10 ദി​വ​സ​ത്തേ​ക്ക് ക​സ്റ്റി​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് എ​ന്‍​ഐ​എ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Top