സിന്ധ്യക്ക് പിന്നാലെ മിലിന്ദ് ദേവ്‌റയും അജയ് മാക്കനും ബിജെപിയിലേക്ക് ?ഓടിക്ക പിന്തനുണയുമായി യുവനേതാക്കൾ

ന്യുഡൽഹി :ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ ഒരുപാട് കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് വിടാനുള്ള ഒരുക്കത്തിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .എന്നാൽ അതിനിടെ ആണ് കൊറോണ വ്യാപകമാകുന്നത് .എന്നാൽ മോദി സർക്കാരിന്റെ കൊറോണക്ക് എതിരെയുള്ള പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ രംഗത്ത് എത്തി .അതിൽ അജയ് മാക്കനും മിലിന്ദ് ദേവ്‌റയും ഉണ്ട് .സര്‍ക്കാര്‍ കൊറോണ വൈറസിനെതിരെ നടത്തുന്ന ഏതൊരു പോരാട്ടത്തെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അജയ് മാക്കന്‍ അടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. കൂടുതല്‍ പരിശോധനാ സൗകര്യങ്ങളും പരിശോധനകളും രാജ്യത്ത് ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധിക്ക് മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തയക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ജനതാ കര്‍ഫ്യൂവിനെയും ലോക്ഡൗണിനെയും തുറന്ന് പിന്തുണയ്ക്കുകയും കോണ്‍ഗ്രസ് ചെയ്തിരുന്നു.

സമയം രാഷ്ട്രീയം കളിക്കരുതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മിലിന്ദ് ദേവ്‌റ. മുംബൈ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനാണ് അദ്ദേഹം. പാര്‍ട്ടിയിലെ രാഹുല്‍ ഗ്രൂപ്പിലെ പ്രധാനിയാണ് അദ്ദേഹം. കോണ്‍ഗ്രസിലെ തന്നെ ചിലര്‍ കളിക്കുന്ന രാഷ്ട്രീയത്തെയാണ് അദ്ദേഹം എതിര്‍ത്തിരിക്കുന്നത്. ഇത് രണ്ടാമത്തെ വിഷയത്തിലാണ് കോണ്‍ഗ്രസിനകത്ത് നേതാക്കള്‍ രണ്ട് തട്ടിലായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീനിയര്‍ ഗ്രൂപ്പും ജൂനിയര്‍ ഗ്രൂപ്പും ഈ വിഷയത്തിലും രണ്ട് തട്ടിലാണ്. ചിലര്‍ കശ്മീര്‍ വിഷയമൊക്കെ ലോക്ഡൗണുമായി ബന്ധിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യം പരിഗണിച്ചില്ലെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വാദം. സര്‍ക്കാരിനെ പിന്തുണച്ചെങ്കിലും, ക്രിയാത്മകമായ വിമര്‍ശനം വേണമെന്നാണ് രാഹുലിന്റെ വാദം. ഇതിനോട് സീനിയര്‍ ഗ്രൂപ്പിന് യോജിപ്പില്ല. ജൂനിയര്‍ നേതാക്കള്‍ക്കും യോജിപ്പില്ല. സീനിയര്‍ ഗ്രൂപ്പിലെ ചിലര്‍ മാത്രമാണ് ഇക്കാര്യത്തില്‍ രാഹുലിനെ പിന്തുണച്ചത്. എന്നാല്‍ അവരും പരസ്യമായ നിലപാടെടുക്കാന്‍ തയ്യാറല്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേകാധികാരം ഇല്ലാതാക്കിയ മോദി സര്‍ക്കാര്‍ നടപടിയിലും കോണ്‍ഗ്രസ് രണ്ട് തട്ടിലായിരുന്നു. ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. സര്‍ക്കാര്‍ ഇന്ത്യയെ തകര്‍ക്കുകയാണെന്ന് വരെ സീനിയര്‍ വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ജൂനിയര്‍ നേതാക്കള്‍ ഇതിനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിന്ധ്യ, മിലിന്ദ് ദേവ്‌റ, ഭൂപീന്ദര്‍ ഹൂഡ എന്നിവരും ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.

ഇത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നായിരുന്നു മിലിന്ദ് ദേവ്‌റയുടെ പ്രതികരണം. ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. എന്നാല്‍ മാത്രമേ കൊറോണവൈറസിനെ നമുക്ക് നേരിടാന്‍ സാധിക്കൂ. രാഷ്ട്രീയം കളിക്കാനും, നഷ്ടപ്പെട്ടതൊക്കെ പുനര്‍നിര്‍മിക്കാനും നമുക്ക് സമയം ലഭിക്കും. ആ സമയം നമുക്ക് നമ്മുടെ രോഷം ഭരണപക്ഷത്തിനെതിരെ തീര്‍ക്കാം. ലോകത്തോട് കള്ളം പറഞ്ഞവരെ നമുക്ക് വിമര്‍ശിക്കാം. യാതൊന്നും അടിസ്ഥാനവുമില്ലാതെ തന്നെ വിര്‍ശിക്കാം. ഒന്നും മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊറോണവൈറസ് പ്രതിസന്ധി 14ാം നൂറ്റാണ്ടിലെ പ്ലേഗിന് തുല്യമാണെന്ന് ദേവ്‌റ പറഞ്ഞു. അതും ചൈനയില്‍ നിന്നാണ് ഉദ്ഭവിച്ചത്. 14ാം നൂറ്റാണ്ടിലെ കറുത്ത മരണമെന്ന പ്ലേഗ് യൂറോപ്പിലെ പാതി ജനസംഖ്യയെയാണ് തുടച്ചുനീക്കിയത്. ചൈനയിലും മധ്യേഷ്യയിലുമായിട്ടാണ് വൈറസ് ഉദ്ഭവിച്ചത്. അത് പട്ട് പാത വഴി യൂറോപ്പിലെത്തി. 700 വര്‍ഷങ്ങള്‍ക്ക് ശേഷം, ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിച്ച കാലത്ത്, കൊറോണവൈറസ് ലോകത്തെ കോടാനുകോടി ജനങ്ങളെ വിറപ്പിക്കുകയാണ്. ലോകജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ വലിയ കുറവ് വന്നിട്ടുണ്ടെന്നും നിരവധി പേര്‍ മരിച്ചെന്നും ദേവ്‌റ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനെ ദേവ്‌റ പിന്തുണച്ചു. ക്രൂരമായ ആഢംബരമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്. എന്നാല്‍ ലോക്ഡൗണ്‍ വളരെ അത്യാവശ്യമായ കാര്യമാണെന്നും ദേവ്‌റ പറഞ്ഞു. അതേസമയം ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ അതിഥി തൊഴിലാളികള്‍ തിരിച്ചെത്തുമോ എന്ന് സംശയമാണ്. മുംബൈയും ദില്ലിയും അസംഘടിത തൊഴിലാളികള്‍ ഇല്ലാതെ മുന്നോട്ട് പോവുക കഷ്ടമാണ്. അത് സാമ്പത്തിക മേഖലയെ കഷ്ടത്തിലേക്ക് നയിക്കും. അതിനായി നേരത്തെ തന്നെ പദ്ധതികള്‍ തയ്യാറാക്കേണ്ടതാണെന്നും ദേവ്‌റ പറഞ്ഞു.

Top