രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും പരിചയസമ്പത്തില്ല.സിദ്ദുവിനെതിരെ സ്ഥാനാർഥിയെ നിർത്തും, തോൽവി ഉറപ്പാക്കും.കോണ്‍ഗ്രസ് 10 സീറ്റ് പോലും നേടില്ല, പോര്‍മുഖവുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്

ന്യൂഡൽഹി:രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരിചയസമ്പത്തില്ല എന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.ഇരുവരെയും ഉപദേശകര്‍ വഴിതെറ്റിച്ചെന്നും അമരിന്ദര്‍ സിങ് ആരോപിച്ചു.എന്റെ കുട്ടികളാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുൻ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കും. അതിനായി എന്ത് ത്യാഗവും സഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയം വിടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കാപ്റ്റൻ അമരിന്ദർ സിങ് .തന്റെ രാഷ്ട്രീയ വിജയത്തിന് ശേഷം രാഷ്ട്രീയം വിടാൻ തയാറാണ്. പരാജയപ്പെട്ട് രാഷ്ട്രീയം വിടാൻ ഒരിക്കലും തയാറല്ലെന്നും അമരിന്ദർ വ്യക്തമാക്കി..

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള രോഷം പരസ്യമാക്കി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. നവജ്യോത് സിംഗ് സിദ്ദുവിനെ അദ്ദേഹം വെല്ലുവിളിച്ചിരിക്കുകയാണ്. ബിജെപിയിലേക്കോ അതല്ലെങ്കില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നോ ഉള്ള കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. സിദ്ദുവിനെതിരെ വിമതനെ നിര്‍ത്തുമെന്നാണ് അമരീന്ദറിന്റെ പ്രഖ്യാപനം. നേരത്തെ തന്നെ ക്യാപ്റ്റന്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതാണ്. ബിജെപിയിലേക്ക് പോകാതെ ക്യാപ്റ്റന് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവില്ല. ചുരുങ്ങിയ കാലത്തിനുള്ള പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനെയോ സിദ്ദുവിനെയോ നേരിടുക എളുപ്പവുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിദ്ദുവിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് അമരീന്ദര്‍. അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മറികടന്ന് അദ്ദേഹം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്ത് തന്നെ ത്യാഗം സഹിച്ചിട്ടായാലും സിദ്ദുവിനെ മുഖ്യമന്ത്രിയാവാന്‍ അനുവദിക്കില്ലെന്ന അമരീന്ദര്‍ വ്യക്തമാക്കി. ഇതോടെ ഹൈക്കമാന്‍ഡിനെതിരെ കൂടിയാണ് അമരീന്ദര്‍ പോര്‍മുഖം തുറന്നിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. ഇത് നേതാക്കള്‍ക്കുള്ള സൂചനയായിരുന്നു.

സിദ്ദു ജയിച്ചാല്‍ മുഖ്യമന്ത്രിയാവുമെന്ന കാര്യം ഉറപ്പാണ്. കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ അത് രാഷ്ട്രീയ അന്ത്യമാകുമെന്ന് അമരീന്ദറിന് അറിയാം. സിദ്ദുവിന് കീഴില്‍ തുടരുക എളുപ്പമല്ല. ഹൈക്കമാന്‍ഡാണെങ്കില്‍ ക്യാപ്റ്റനെ അനുനയിപ്പിക്കാന്‍ ഇതുവരെ ആളെ അയച്ചിട്ടില്ല. ഹരീഷ് റാവത്ത് അദ്ദേഹവുമായി സംസാരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വെല്ലുവിളിയാണ് ഏറ്റവും നല്ല മാര്‍ഗമെന്നാണ് ക്യാപ്റ്റന്‍ കരുതുന്നത്. നവജ്യോത് സിദ്ദു ഹൈക്കമാന്‍ഡിന്റെ പ്രിയ നേതാവ് കൂടിയാണ്. അമരീന്ദറിന്റെ പുറത്താകലിന് പ്രധാന കാരണക്കാരനും സിദ്ദുവാണ്. നേരത്തെ സിദ്ദു രാജ്യവിരുദ്ധനാണെന്ന് അമരീന്ദര്‍ തുറന്നടിച്ചിരുന്നു.

തന്നോട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്. മൂന്നാഴ്ച്ച മുമ്പ് ഞാന്‍ രാജിവെക്കാമെന്ന് സോണിയയോട് പറഞ്ഞിരുന്നു. ആ സമയത്താണ് അവര്‍ എന്നോട് ഈ കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കാര്യങ്ങള്‍ ശരിക്കും അറിയില്ല. അവര്‍ പരിചയസമ്പന്നരല്ല. അതോടൊപ്പം അവരെ ഒരുപാട് പേര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പല്ലും നഖവും ഉപയോഗിച്ച് താന്‍ സിദ്ദുവിനെ മുഖ്യമന്ത്രിയാക്കുന്നത് തടയും. രാജ്യത്തെ രക്ഷിക്കുന്നതിനായി എന്ത് ത്യാഗം സഹായിക്കാനും തയ്യാറാണ്. സിദ്ദു വളരെ അപകടകാരിയാണ് ദേശവിരുദ്ധനായ നേതാവാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

സിദ്ദുവിനെതിരെ അടുത്ത വര്‍ഷം ഏറ്റവും ശക്തനായ നേതാവിനെ തന്നെ മത്സരിക്കാനായി ഞാന്‍ ഇറക്കും. സിദ്ദുവിനെ പരാജയപ്പെടുത്തും എന്ന് ഉറപ്പുള്ള നേതാവായിരിക്കും ഇത്. രാജ്യത്തിനും പഞ്ചാബിനും സിദ്ദു വലിയ ഭീഷണിയാണ്. നാല്‍പ്പതില്‍ വയസ്സനും എണ്‍പതില്‍ യുവത്വവുമാണ് താനെന്നും അമരീന്ദര്‍ പറഞ്ഞു. വയസ്സ് തനിക്കൊരു തടസ്സമായി കാണുന്നില്ലെന്നും ക്യാപ്റ്റന്‍ പരയുന്നു. ഒരു വിജയത്തിന് ശേഷം ഇറങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഒരു തോല്‍വിക്ക് ശേഷിക്ക് പോകാന്‍ താല്‍പര്യമില്ല. എന്നോട് സോണിയ രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് വേഗത്തില്‍ തന്നെ നടക്കുമായിരുന്നു. ഒരു സൈനികനെന്ന നിലയില്‍ എന്റെ ജോലി എന്താണ് കൃത്യമായി എനിക്കറിയാം. എന്റെ കാര്യത്തില്‍ പക്ഷേ സോണിയ വിളിച്ച് രാജി ആവശ്യപ്പെടുകയൊന്നും ഉണ്ടായില്ല. അതുകൊണ്ടാണ് പോരാടാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നത്.

തന്നെ പുറത്തിരുത്താനായി പാര്‍ട്ടി കാണിച്ച രീതി ഒട്ടും ശരിയായില്ല. താന്‍ എംഎല്‍എമാരെ കൂട്ടി ഗോവയിലേക്കോ മറ്റോ പോയി നേതൃത്വത്തെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഞാന്‍ അത്തരത്തില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. ഗിമ്മിക്കുകള്‍ കൊണ്ടല്ല ഞാന്‍ രാഷ്ട്രീയം കളിക്കുന്നത്. രാഹുലിനും പ്രിയങ്കയ്ക്കും അതറിയാം. അവര്‍ രണ്ട് പേരും എനിക്ക് മക്കളെ പോലെയാണ്. കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല അവസാനിക്കേണ്ടിയിരുന്നത്. ഹൈക്കമാന്‍ഡ് തന്നെ പുറത്തിരുത്തിയ രീതിയില്‍ ശരിക്കും വേദനിക്കുന്നുണ്ടെന്നും അമരീന്ദര്‍ പറഞ്ഞു. രാഹുലിനും പ്രിയങ്കയ്ക്കും ഇത്തരമൊരു പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. അവര്‍ ശരിക്കും പരിചയസമ്പത്തില്ലാത്തവരാണ്. ഇതിനൊക്കെ പുറമേ ഉപദേഷ്ടാക്കള്‍ അവരെ വഴിതെറ്റിക്കുകയാണെന്നും അമരീന്ദര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇടപെടുമെന്ന സിദ്ദുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ക്യാപ്റ്റന്‍ രംഗത്തെത്തി. സ്വന്തം മന്ത്രാലയം പോലും മര്യാദയ്ക്ക് നോക്കാനറിയാത്ത വ്യക്തി മുഖ്യമന്ത്രിയെ നിയന്ത്രിക്കുമെന്നത് സങ്കടകരമാണ്. സിദ്ദു സൂപ്പര്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും, അത് പാര്‍ട്ടിയുടെ അന്ത്യത്തിലേക്കാണ് നയിക്കുകയെന്നും അമരീന്ദര്‍ വ്യക്തമാക്കി. 50 വര്‍ഷമായി ഗാന്ധി കുടുംബത്തിന് തന്നെയറിയാം. പക്ഷേ അവര്‍ പോലും എന്നെ വിശ്വസിക്കുന്നില്ലെന്നും ക്യാപ്റ്റന്‍ പറയുന്നു. ഇത് എന്ത് നേതൃത്വമാണ്. ഇത്രയും വര്‍ഷമായിട്ടും അവര്‍ക്കെന്നെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

രാഹുലിന്റെയും പ്രിയങ്കയുടെയും ഉപദേശകരാണ് പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത്. സിദ്ദുവാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെങ്കില്‍ പത്ത് സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കില്ല. രാഹുലും പ്രിയങ്കയുമായി ഞാന്‍ നിരന്തരം കാണുന്നതാണ്. അവര്‍ക്ക് എന്നോട് ഇത് പറയാമായിരുന്നു. അവരുടെ ഉപദേശകരായിരിക്കും എന്നെ മാറ്റണമെന്ന് പറഞ്ഞത്. ഒരിക്കലും ഇങ്ങനെ അപമാനിക്കാന്‍ പാടില്ല. ഒരു വകുപ്പ് പോലും നോക്കാനറിയാത്തവന്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും അമരീന്ദര്‍ പറഞ്ഞു. അതേസമയം സിദ്ദുവിനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി ക്യാപ്റ്റന്‍ തന്നെ വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ പ്രകാശ് സിംഗ് ബാദലിനെതിരെ കടുത്ത പ്രചാരണം നടത്തിയ ക്യാപ്റ്റന്‍ അദ്ദേഹത്തിനതെിരെ മത്സരിക്കുകയും ചെയ്തിരുന്നു. തോറ്റെങ്കിലും ഇത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചിരുന്നു. ഇത്തവണ പട്യാലയ്ക്ക് പുറമേ സിദ്ദുവിനെതിരെ അമരീന്ദര്‍ മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ബിജെപിയുടെ സഹായം അദ്ദേഹത്തിന് ലഭിച്ചേക്കും. അതിന് മുമ്പ് കാര്‍ഷിക നിയമത്തില്‍ ബിജെപിയുമായി ചര്‍ച്ചയ്ക്ക് ക്യാപ്റ്റന്‍ തയ്യാറായേക്കും. ഇത് പഞ്ചാബില്‍ നടപ്പാക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചാല്‍ അതോടെ എല്ലാ പ്രശ്‌നവും തീരും. ബിജെപിക്ക് ഇപ്പോള്‍ പഞ്ചാബില്‍ ഒരു മുഖമില്ല. ക്യാപ്റ്റന്‍ വന്നാല്‍ അതോടെ ബിജെപി അധികാരം പിടിക്കുന്നതിന്റെ വക്കിലെത്തും. ഭൂരിപക്ഷമില്ലെങ്കില്‍ അവസാന നിമിഷം അകാലിദള്‍ പിന്തുണയ്ക്കുക പോലും ചെയ്യും.

Top