യുപിയിൽ ബിജെപിയെ വീഴ്ത്താൻ പ്രിയങ്ക ! യോഗിയെ മൂലക്കിരുത്താൻ പ്രിയങ്ക മാജിക്ക് !ന്യുനപക്ഷ വോട്ട് ക്രോഡീകരണം കോൺഗ്രസിനെ ശക്തിപ്പെടുത്തും .

ന്യുഡൽഹി: അടുത്ത വര്ഷം നടക്കുന്ന യുപി ഇലക്ഷനിൽ യോഗയെ തറപറ്റിച്ച് യുപിയിൽ കോൺഗ്രസ് അധികാരം പിടിക്കും.രാജീവ് ഗാന്ധിയുടെ പുത്രി പ്രിയങ്ക ഗാന്ധിയുടെ ചടുലൻ നീക്കം യോഗിയെ തറപറ്റിക്കും. സംസ്ഥാനത്ത് പ്രിയങ്കയുടെ നീക്കങ്ങൾ തരംഗം ആയിത്തുടങ്ങിയിട്ടുണ്ട് .യോനിയെ കടന്നാക്രമിക്കുന്ന പ്രിയങ്കയുടെ ശൈലിയിൽ പ്രവർത്തകർ ആവേശത്തിലാണ് .സംസ്ഥാനത്ത് യോഗിക്കെതിരെയുള്ള പ്രിയങ്കയുടെ കടന്നാക്രമങ്ങളും ഫലം കണ്ടുവെന്ന് പാർട്ടി പ്രവർത്തകരിൽ ആവേശം ഉയർത്തി . സർക്കാരിനെ നിരന്തരം ചോദ്യം ചെയ്തും സിഎ എ പോലുള്ള വിഷയങ്ങളിലുണ്ടായ പ്രിയങ്ക ഇടപെടലുകളും സംസ്ഥാനത്ത് അവരുടെ ജനപ്രീതി ഉയർത്തിയിട്ടുണ്ട്

2022 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. ദേശീയ തലത്തിൽ തിരിച്ചുവരവിന് ഒരുങ്ങ കോൺഗ്രസിനെ സംബന്ധിച്ച് അതുകൊണ്ട് തന്നെ യുപിയിൽ ഇക്കുറി അഭിമാന പോരാട്ടമാണ്. 32 വർഷമായി സംസ്ഥാന ഭരണത്തിൽ നിന്ന് പുറത്തുനിൽക്കുന്ന പാർട്ടിക്ക് ഇത്തവണ അധികാരം പിടിച്ചെ മതിയാവൂ. ലക്ഷ്യം നേടിയെടുക്കാൻ കളം നിറഞ്ഞ് കളിക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു പ്രിയങ്കയ്ക്ക് യുപിയുടെ ചുമതല നൽകുന്നത്. തിരഞ്ഞെടുപ്പിൽ അവർ സഹോദരനും അമ്മയ്ക്കും വേണ്ടി ഓടി നടന്ന് പ്രചരണം നടത്തി. ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള പ്രിയങ്കയുടെ കഴിവും ഉത്തർപ്രദേശിൽ കണ്ട അണികളുടെ ആവേശവും കോൺഗ്രസിന്റെ പ്രതീക്ഷ വാനോളം ഉയർത്തി. ഒരിക്കൽ കോൺഗ്രസിന്റെ തട്ടകമായിരുന്നു പല മണ്ഡലങ്ങളിലും ‘പ്രിയങ്ക മാജിക്’ ഫലിക്കുമെന്ന് പാർട്ടി കണക്കാക്കി, എന്നാൽ കടുത്ത നിരാശയായിരുന്നു ഫലം. ആകെയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് കോൺഗ്രസിന് നഷ്ടമായി. അതും രാഹുൽ ഗാന്ധിയുടെ അമേഠി.

ആദ്യ നീക്കം തന്നെ പാളിയതോടെ പ്രിയങ്കയുടെ നിയമസഭ ലക്ഷ്യം വെച്ചുള്ള ഭാവി പദ്ധതികൾ എന്താകും എന്ന ചോദ്യമായിരുന്നു ഇതോടെ ഉയർന്നത്. എന്നാൽ അവർ പ്രവർത്തകരെ നിരാശരാക്കിയില്ല. കോൺഗ്രസ് നേരിടുന്ന തിരിച്ചടികൾക്ക് പ്രധാന കാരണം സംഘടന തലത്തിലെ വീഴ്ചയാണെന്ന് തിരിച്ചറിഞ്ഞ് പാർട്ടിയെ താഴെ തട്ട് മുതൽ കെട്ടിപടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. നിരവധി ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കി. ഇതിനിടയിൽ ചെറുതും വലതുമായ നിരവധി തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും കോൺഗ്രസിന് ഒന്നിൽ പോലും വിജയിക്കാൻ സാധിച്ചില്ല. എന്നാൽ വോട്ടു ഉയർത്താനായത് പ്രവർത്തകരിൽ ആവേശമേറ്റി.

എന്നാൽ ഇതുകൊണ്ടൊക്കെ മാത്രം കോൺഗ്രസിന് വലിയൊരു തിരിച്ചുവരവ് സാധ്യമാകുമെന്ന പ്രതീക്ഷ പ്രവർത്തകർക്കും ഇല്ല. സംസ്ഥാനത്ത് ഭരണം അല്ല സീറ്റ് ഉയർത്തുകയെന്നതാണ് കോൺഗ്രസിന്റെ മുഖ്യ അജണ്ട. പ്രിയങ്ക ഗാന്ധിയ്ക്ക് അപ്പുറത്തേക്ക് ഒരു മികച്ച നേതാവിനെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ ചെറിയ ചലനങ്ങൾ ഉണ്ടാക്കാൻ പ്രിയങ്കയുടെ കരിസ്മയെ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്.അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നതാണ് ആവശ്യം.എന്നാൽ ഹൈക്കമാന്റ് അതിന് തയ്യാറാകുമോയെന്നത് മറ്റൊരു ചോദ്യം. നേതൃത്വം ഇതുവരെ ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല.

പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ തന്നെ നിരവധി വെല്ലുവിളികൾ കോൺഗ്രസ് സംസ്ഥാനത്ത് അഭിമുഖീകരിക്കുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ അജയ് ലല്ലുവും വ്യക്തമാക്കുന്നു. താഴേത്തട്ടിൽ സംഘടനയെ പുനരുജ്ജീവിപ്പിക്കുക, ജില്ലാതലത്തിൽ പാർട്ടി നേതാക്കളെ അവരുടെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്രെടുത്തുക, യുപിയുടെ രാഷ്ട്രീയ മേഖലയിൽ പാർട്ടിയുടെ സ്വാധീനം ഉറപ്പാക്കുകയ എന്നതെല്ലാം കടുത്ത വെല്ലുവിളികളാണെന്ന് ലല്ലു പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുലും സോണിയയ്ക്കും വേണ്ടി പ്രിയങ്ക പ്രചരണതത്ിനിറങ്ങിയെങ്കിലും തിരച്ചടിയാണ് നേരിട്ടത്. അതും കോൺഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയിൽ പോലും. അതുകൊണ്ട് 2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രിയങ്കയെ സംബന്ധിച്ച് നിർണായകമാണ്. തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള അവരുടെ കാര്യപ്രാപ്തി ഓഡിറ്റ് ചെയ്യപ്പെടും ,ലല്ലു വ്യക്തമാക്കി.

 

സംഘടന തലത്തിലെ പ്രിയങ്കയുടെ പൊളിച്ചെഴുത്തുകൾ ഗുണകരമാകുമോ എന്നതാണ് മറ്റൊരു ചോദ്യം. പാർട്ടിക്ക് 500 അംഗ സംസ്ഥാന നിർവാഹക സമിതിയായിരുന്നു ഉണഅടായിരുന്നത് പ്രിയങ്ക അത് 115 ആക്കി ചുരുക്കിയിരുന്നു. ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരുന്നു ഈ നിയമനങ്ങൾ. 115 അംഗങ്ങളിൽ 34 ശതമാനം ഉയർന്ന ജാതിക്കാരും പിന്നാക്കക്കാരുമാണ്. 17 ശതമാനം മുസ്ലീങ്ങളും 12 ശതമാനം പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളേയും ഉൾപ്പെടുത്തിയിരുന്നു. ഒരു ശതമാനം അംഗങ്ങൾ സിഖ് സമുദായത്തിൽ നിന്നുള്ളവരാണ്, ബാക്കി 2 ശതമാനം മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരും.

നിലവിൽ യുപിസിസി എക്സിക്യൂട്ടീവിൽ 16 ജനറൽ സെക്രട്ടറിമാരും ആറ് വൈസ് പ്രസിഡന്റുമാരുമാണുള്ളത്. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നേതാക്കളെയാണ് പ്രിയങ്ക ബൂത്ത് തലത്തിൽ ചുമതലപ്പെടുത്തിയതെന്ന് ലല്ലു പറയുന്നു. എല്ലാ വിഭാഗം ആളുകളേയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അവർ നടത്തിയത്. തിിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള സമിതികളിൽ പലതിലും അവർ മുതിർന്ന നേതാക്കളേയും ഉൾപ്പെടുത്തിയിട്ടുണ്ട്, ലല്ലു വ്യക്തമാക്കി. നിലവിൽ ഏകദേശം 160-165 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചും അന്തിമ ധാരണയായതായും ലല്ലു വ്യക്തമാക്കി.

അതേസമയം ഇപ്പോഴും സഖ്യം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു. ആരുമായും സഖ്യത്തിലെത്തേണ്ടെന്നതില്ലെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിർദ്ദേശം. ഇത് പ്രിയങ്ക ഗാന്ധി സ്വീകരിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. നിലനിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിന് പ്രിയങ്കയ്ക്ക് താത്പര്യമുണ്ട്. തങ്ങൾ തുറന്ന ചിന്താഗതി ഉള്ളവരാണെന്നും ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കിയിരുന്നു. അതേസമയം നേരത്തേ കോൺഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച എസ്പി നേതാവ് അഖിലേഷ് സഖ്യത്തിന് തയ്യാറാണെന്ന സൂചന നല്കിയിട്ടുണ്ട്. എന്തായാലും സഖ്യം സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉമ്ടായേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

Top