കോൺഗ്രസിന്റെ പതിനെട്ടിൽ 12 എംഎൽഎമാരും തൃണമൂൽ കോൺഗ്രസിൽ.മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി

ഷില്ലോംഗ് : മേഘാലയയില്‍ കോണ്‍ഗ്രസിന്റെ 18ല്‍ 12 എം എല്‍ എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി. ഒറ്റ രാത്രി കൊണ്ട് തൃണമൂല്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായി മാറി. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ അടക്കമുള്ള പ്രധാന നേതാക്കളാണ് തൃണമൂലില്‍ ചേര്‍ന്നത്. കോൺഗ്രസ് നേതൃത്വുമായി കുറച്ച് നാളുകളായി ചേർച്ചയിലായിരുന്നില്ല സാങ്മ. താൻ പാർട്ടിയിൽ ഒറ്റപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് സാങ്മ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

കൊൽക്കത്തയിലായിരുന്നപ്പോൾ മുകുൾ സാങ്മ തൃണമൂൽ കോൺഗ്രസ് പ്രതിനിധകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറുമായി അടുപ്പമുള്ള സാങ്മ അന്നേ ദിവസം പ്രശാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. പാർട്ടി വിടില്ലെന്ന് സാങ്മ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും നിലവിൽ സാങഅമയും സാങ്മയ്‌ക്കൊപ്പമുള്ള 12 പേരും കോൺഗ്രസ് വിട്ട് ടിഎംസിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

Top