ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മുകുൾ വാസ്‌നിക് വിവാഹിതനായി. ദീർഘകാല സുഹൃത്തായ രവീണ ഖുറാനയാണ് വധു. ഡൽഹിയിലെ ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത്,അഹമ്മദ് പട്ടേൽ തുടങ്ങി നിരവധി നേതാക്കൾ സാക്ഷ്യം വഹിച്ചു.യു.പി.എ സര്‍ക്കാരില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു മുകുള്‍ വാസ്‌നിക് . അറുപത് വയസുകാരനായ നേതാവിന്റെ വിവാഹ ചിത്രങ്ങൾ അശോക് ഗെഹ്‌ലോത്ത് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ട്വീറ്റിലൂടെ ദമ്പതികൾക്ക് അദ്ദേഹം ആശംസ നേർന്നിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാവായിരുന്ന ബാലകൃഷ്ണയുടെ മകനാണ് മുകുള്‍ വാസ്‌നിക്. ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രധാന ദളിത് മുഖവുമാണ് ഈ 60കാരന്‍. മുകുള്‍ വാസ്‌നിക്കിനും റവീണ ഖുറാനയ്ക്കും ആശംസകള്‍ നേരുന്നുവെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. വരും വര്‍ഷങ്ങള്‍ ദമ്പതികള്‍ക്ക് സന്തോഷമുള്ളതാകട്ടെ എന്നും ഗെഹ്ലോട്ട് കുറിച്ചു.
അതേസമയം, പഴയ മോസ്‌കോ യാത്ര സൂചിപ്പിച്ചാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി ആശംസ നേര്‍ന്നത്. അറുപതിലെത്തിയെങ്കിലും മുകുള്‍ വാസ്‌നിക്ക് ആദ്യമായിട്ടാണ് വിവാഹിതനാകുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയിലേക്ക് വരെ ഇദ്ദേഹത്തിന്റെ പേര് അടുത്തിടെ ചര്‍ച്ച ചെയ്തിരുന്നു.
വളരെ ചെറുപ്പം മുതലേ കോണ്‍ഗ്രസില്‍ ചേര്‍ന്ന വ്യക്തിയാണ് മുകുള്‍ വാസ്‌നിക്. എന്‍എസ്‌യു ദേശീയ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച അദ്ദേഹം കേന്ദ്രമന്ത്രിയുമായിരുന്നു. 25 വയസില്‍ മഹാരാഷ്ട്രയിലെ ബുല്‍ധാന മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. അക്കാലത്ത് കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ പാര്‍ലമെന്റംഗമായിരുന്നു മുകുള്‍ വാസ്‌നിക്.