ഗുലാം നബി ആസാദിനെ പുറത്താക്കാന്‍ രാഹുലിന്റെ നീക്കം. ലെറ്റര്‍ വാറിൽ കോണ്‍ഗ്രസ് തകരും മുസ്ലിം സമുദായം വിട്ടുപോകും !വിദേശിയിൽ രൂപം കൊണ്ട കോൺഗ്രസ് ജന്മംകൊണ്ട് വിദേശിയായ സോണിയയുടെ അവസാനിക്കും?

ന്യുഡൽഹി:ഇന്ദിരയുടെ കാലം മുതൽ കോൺഗ്രസിനോട് ചേർന്ന് നിന്ന് പാർട്ടിയെ സ്നേഹിക്കുന്നവരിൽ പ്രമുഖർ കൂടിയാണ് കോൺഗ്രസ് പാർട്ടിയിൽ മാറ്റം വേണമെന്ന നിർദേശവുമായി മുന്നോട്ടു വന്നത്.എന്നാൽ സോണിയഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്തതിനെതിരെ കടുത്ത ഭാഷയിലാണ് രാഹുൽഗാന്ധി പ്രതികരിച്ചത്. ആ 23 നേതാക്കളുടെ നടപടി ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് ആക്ഷേപം വരെ രാഹുൽ പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ചെന്നും വാർത്ത വന്നിരുന്നു.

ഇപ്പോൾ ഗുലാം നബി ആസാദും കപില്‍ സിബലും അടക്കമുള്ളവരെ നേരിടാനാണ് രാഹുല്‍ ഒരുങ്ങുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഇവര്‍ക്കെതിരെ തുറന്ന യുദ്ധം തന്നെയാണ് നടക്കുന്നത്. സോണിയാ ഗാന്ധി ഇതില്‍ ഇടപെടുന്നുമില്ല. അവരുടെ മൗന സമ്മതത്തോടെയാണ് എല്ലാം നടക്കുന്നത്. യുപിയില്‍ ജിതിന്‍ പ്രസാദയ്‌ക്കെതിരെയും കേരളത്തില്‍ ശശി തരൂരിനെതിരെയും തുടങ്ങിയ പോര് രാഹുലിന്റെ ടീം ആസൂത്രിതമായി തന്നെ നടപ്പാക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ കോണ്‍ഗ്രസില്‍ കത്തെഴുതിയവര്‍ ഒരടി പിന്നോട്ടില്ലെന്നാണ് സൂചന. പാര്‍ട്ടിയില്‍ ദശാബ്ദങ്ങളായി തിരഞ്ഞെടുപ്പുകള്‍ നടക്കുന്നില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 15 വര്‍ഷം മുമ്പേ കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ഇപ്പോള്‍ തുടര്‍ച്ചയായി പാര്‍ട്ടി തിരഞ്ഞെടുപ്പ് തോല്‍ക്കുന്നു. അഴിച്ചുപണി ഉണ്ടായില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് 50 വര്‍ഷത്തേക്ക് എങ്കിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് ആസാദ് പറഞ്ഞു. രാഹുലിനെതിരെ പരസ്യമായുള്ള പോരാട്ടമാണ് ആസാദ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാഹുലിനും പ്രിയങ്കയ്ക്കും താൽപര്യമില്ലെങ്കിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആൾവരണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളുടെ കൂട്ടത്തിലും തരൂർ മുന്നിൽ തന്നെയുണ്ടായിരുന്നു. ഇത് തരൂരിന്റെ മാത്രം ആഗ്രഹമല്ലെന്നും കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കള്‍ മുതൽ ചെറുപ്പക്കാർ വരെ ഇതാഗ്രഹിക്കുന്നുവെന്നും വ്യക്തമായത് 23 നേതാക്കളുടെ കത്ത് പുറത്ത് വന്നപ്പോഴാണ്. ഇതാണ് ഇപ്പോൾ കോൺഗ്രസിന് വേണ്ട ചികിത്സയെന്ന് കരുതുന്ന നേതാക്കൾ വേറേയുമുണ്ട് പാർട്ടിയിൽ.

സോണിയയുടേയും രാഹുൽ ഗാന്ധിയുടേയും നേതൃത്വത്തിനൊപ്പമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള നേതാക്കള്‍ പോലുമുണ്ട് ഇക്കൂട്ടത്തിൽ. രഹസ്യമായിട്ടാണെങ്കിലും അവരുടെ പിന്തുണയും ഇപ്പോൾ പരസ്യമായി വന്ന നേതാക്കൾക്കുണ്ട്. സോണിയയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്തിട്ടും രാഹുൽ ഗാന്ധി തന്നെ ഇതിനെതിരെ രോഷപ്രകടനം നടത്തിയിട്ടും ഈ നേതാക്കളെ പുറത്താക്കണമെന്ന് ആരും ആവശ്യപ്പെടാത്തത് അതുകൊണ്ട് കൂടിയാണ്. ആരും അത് ആഗ്രഹിക്കുന്നില്ല എന്നതാണ് ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിലെ യാഥാർത്ഥ്യം.

കശ്മീരില്‍ നിന്നുള്ള നേതാവ് എന്ന നിലയിലാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ കരുത്തനാവുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പദവി ആസാദിന് കൈമോശം വന്നിരിക്കുകയാണ്. അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പോടെ അദ്ദേഹം പുറത്തേക്ക് പോകും. അതിനുള്ള ഒരുക്കങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് തന്റെ ടീമിനെ എതിര്‍ത്തവരുമായി യോജിച്ച് പോകുന്നതിനോട് താല്‍പര്യമില്ല. ആസാദാണ് എല്ലാത്തിന്റെയും പിന്നിലുള്ളതെന്ന് രാഹുല്‍ വിശ്വസിക്കുന്നു.

ഗുലാം നബി ആസാദിനെ പുറത്താക്കണമെന്നാണ് പ്രമുഖ നേതാവ് പറഞ്ഞിരിക്കുന്നത്. സോണിയാ ഗാന്ധി പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നു എന്ന് പറഞ്ഞിട്ടും, ആസാദ് മാധ്യമങ്ങളുമായി സംസാരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചെന്ന് യുപിയില്‍ നിന്നുള്ള മുന്‍ എംഎല്‍സി നസീബ് പഠാന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച ഗുലാം നബി ആസാദിനെ പുറത്താക്കണമെന്ന് പഠാന്‍ ആവശ്യപ്പെട്ടു. അതേസമയം യുപി കോണ്‍ഗ്രസിലെ നേതാക്കള്‍ ഇതിനെ എതിര്‍ത്തിട്ടില്ല.

ഗുലാം നബി ആസാദ് ആദ്യ തവണ മത്സരിച്ചപ്പോള്‍ വെറും 320 വോട്ടുകള്‍ക്കാണ് വിജയിച്ച് നിയമസഭയില്‍ എത്തിയത്. പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ എല്ലായിടത്തും അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെടുകയാണുണ്ടായത്. ഇത്രയൊക്കെ ഔദാര്യം പാര്‍ട്ടിയില്‍ നിന്ന് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ സംസാരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നസീബ് പഠാന്‍ പറഞ്ഞു. പഠാന്റെ പ്രസ്താവനയെ കുറിച്ച് അറിഞ്ഞെന്ന് കോണ്‍ഗ്രസിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ ലലന്‍ കുമാര്‍ പറഞ്ഞു. 2017ല്‍ യുപി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴും ആസാദിനെതിരെ പഠാന്‍ രംഗത്ത് വന്നിരുന്നു.

പാര്‍ട്ടിയില്‍ ഇവരെ ഒറ്റപ്പെടുത്തുകയാണ് ആദ്യ തന്ത്രം. സംസ്ഥാന സമിതികളുടെ ഭാഗമായിട്ടുള്ളവരെ ആ രീതിയില്‍ തന്നെ നേരിടും. ജിതിന്‍ പ്രസാദയെയും ശശി തരൂരിനെയും നേരിടുന്നത് ആ രീതിയിലാണ്. ആസാദും കപില്‍ സിബലും ദേശീയ നേതാക്കളായത് കൊണ്ടാണ് അവരെ ആ രീതിയില്‍ നേരിടുന്നത്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ പിന്തുണ ഇവരില്‍ നിന്ന് അകറ്റുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. താന്‍ തിരിച്ചെത്തുന്നതിന് മുമ്പ് ഇത്തരം നേതാക്കളെ ഒതുക്കി നിര്‍ത്തണമെന്ന നിര്‍ബന്ധം രാഹുലിനുണ്ട്.

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി നില്‍ക്കുന്ന സമയത്ത് ഒരു കൂട്ടം സീനിയര്‍ നേതാക്കള്‍ ഇതേ പോലെ വഴിമുടക്കി നിന്നിരുന്നു. എന്നാല്‍ ഇവരെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. കോണ്‍ഗ്രസില്‍ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, സോണിയ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു. ഇപ്പോള്‍ കലാപമുണ്ടാക്കിയിരിക്കുന്ന നേതാക്കള്‍ പോയാലും രാഹുലിനും കോണ്‍ഗ്രസിനും ഒന്നും സംഭവിക്കില്ല. പാര്‍ട്ടിയില്‍ കഴിവുള്ള പ്രാദേശിക നേതാക്കള്‍ നിരവധിയുണ്ട്. അവര്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട വിശ്വാസ്യതയും തിരിച്ചുപിടിക്കാം.

കത്തയച്ച നേതാക്കള്‍ പറയുന്നത് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാനാവില്ലെന്നാണ്. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ രാഹുലിന് കീഴില്‍ പാര്‍ട്ടി തോറ്റു. 2024ല്‍ കോണ്‍ഗ്രസിന് 400 സീറ്റുകള്‍ നേടി തന്ന് അധികാരത്തിലെത്തിക്കുക എന്നത് വിദൂര സ്വപ്‌നമാണെന്നും, രാഹുലിന് കീഴില്‍ അത് സാധ്യമല്ലെന്നും നേതാക്കള്‍ പറയുന്നു. നാഗ്പൂര്‍ മുതല്‍ ഷിംല വരെയെടുത്താല്‍ 16 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ എട്ടും പഞ്ചാബില്‍ നിന്നാണ്. അപ്പോള്‍ തന്നെ പാര്‍ട്ടിയുടെ അവസ്ഥ മനസ്സിലാക്കാം. പുതിയൊരു നേതാവ് തന്നെ വരണമെന്നും ഇവര്‍ പറഞ്ഞു.

Top