പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ശശി തരൂര്‍; ബിജെപി മുന്നണിയില്‍ ചേര്‍ന്ന് കരുത്ത് തെളിയിക്കും; കോണ്‍ഗ്രസിനെ പാഠം പഠിപിപ്പിക്കാന്‍ തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും തിരുവനന്തപുരത്തെ എംപിയുമായ ശശി തരൂരിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുന്നു. പാര്‍ട്ടിക്കകത്തെ അഭിപ്രായവ്യത്യാസങ്ങളും കേരളത്തിലെ നേതൃത്വവുമായി തുടരുന്ന തര്‍ക്കങ്ങളും ശശി തരുരിന്റെ പുതിയ നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

കോണ്‍ഗ്രസുമായി കുറേകാലമായി അകല്‍ച്ചയിലായതും ബിജെപി നേതാക്കളെ തുടര്‍ച്ചയായി പുകഴ്ത്തി രംഗത്തെത്തുന്നതും തരൂരിന്റെ പുതിയ രാഷ്ട്രീയ ചുവടുവയ്പ്പായാണ് സൂചന. ബിജെപിക്കൊപ്പം ചേരുമെന്ന നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിഭിനമായാണ് പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ തരൂരിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ രൂപം കൊള്ളുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പാര്‍ട്ടി എന്നആശയത്തിലേക്ക് തരൂരെത്തുമാണ്‌സൂചനകള്‍.
കോണ്‍ഗ്രസിനെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങളും നേതാക്കളോടും പാര്‍ട്ടിയോടുമുള്ള അകല്‍ച്ചയും ഈ വഴിക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

”കോണ്‍ഗ്രസ് ഇപ്പോള്‍ ഇടതുപക്ഷ നിലപാടുകളിലേക്ക് മാറിയെന്ന തരൂരിന്റെ നിരീക്ഷണം പാര്‍ട്ടിയുമായി ആശയപരമായ അകലം വര്‍ധിക്കുന്നതിന്റെ വ്യക്തമായ സൂചനയായി വിലയിരുത്തുകയാണ് പലരും. ഇങ്ങനെ കോണ്‍ഗ്രസിനും ഗാന്ധികുടുംബത്തിനുമെതിരെ നിരവധി പരസ്യ പ്രസ്താവനകളാണ് ഈ അടുത്ത കാലത്ത് തരൂര്‍ നടത്തിയത്.

തരൂരിന്റെ വ്യക്തിപരമായ സ്വാധീനവും കേരളത്തിലെ നഗരമധ്യവര്‍ഗ ജനവിഭാഗങ്ങളില്‍ ലഭിക്കുന്ന വലിയ പിന്തുണയും പുതിയ പാര്‍ട്ടിയെന്ന സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വിവിധ സര്‍വേകളില്‍ തരൂരിനെ യുഡിഎഫിന്റെ പ്രമുഖ നേതാവായും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാട്ടിയിരുന്നു.എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തരൂരിന് നേതൃത്വത്തിലേക്ക് ഉയരുന്നതിനുള്ള പാരയാവുകയായിരുന്നു. ഇതോടെയാണ് സ്വന്തം വഴിവെട്ടാന്‍ തരൂര്‍ തയ്യാറെടുത്തത്.

കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മോദിയെ പുകഴ്ത്തിയും തരൂര്‍ മുന്നോട്ട് പോയിട്ടും തരൂരിനെതിരെ ഒരു പരസ്യപ്രസ്താവനക്കോ നടപടിക്കോ കോണ്‍ഗ്രസ് ഇതുവരെ മുതിര്‍ന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അവഗണിച്ച് മുന്നോട്ടു പോവുകയെന്ന നയമാണ്
കോണ്‍ഗ്രസ് നേതാക്കളുടെ ഈ നിശബ്ദതക്ക് പിന്നില്‍. അടുത്തകാലത്തായി കേരളത്തിലെ കോണ്‍ഗ്രസ് പരിപാടികളില്‍ നിന്നും തരൂരിനെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതും തരൂരിനെ ചൊടിപ്പിക്കുന്നുണ്ട്.

മധ്യവര്‍ഗത്തിനിടയിലും യുവാക്കളിലുമുള്ള സ്വാധീനം പുതിയ പാര്‍ട്ടിക്ക് ഗുണമാകുമെന്നാണ് തരൂരിനെ പിന്തുണക്കുന്നവര്‍ കരുതുന്നത്. കേരളത്തില്‍ രണ്ട് മുന്നണിക്കുമെതിരായ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുകയും എന്‍ഡിഎ മുന്നണിയില്‍ മത്സരിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ തന്ത്രമാണ് ശശിതരൂര്‍ മുന്നില്‍ കാണുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കൊപ്പം തരൂരിന്റെ ശക്തികേന്ദ്രങ്ങളും ചേര്‍ന്നാല്‍ നിര്‍ണായക ശക്തിയായി മാറുമെന്ന കണക്ക് കൂട്ടലുകളാണ് രാഷ്ട്രീയ നിരീക്ഷകരും പങ്കുവയ്ക്കുന്നത്. ഇതോടെ കേരളത്തില്‍ ദുര്‍ബലമായ എന്‍ഡിഎ മുന്നണിക്ക് ശക്തിപകരാനും തരൂരിനാകും.

 

Top