അമരീന്ദർ സിങ് ബി.ജെ.പിയിലേക്ക്;പാർട്ടി ലയനം തിങ്കളാഴ്ച.അമരീന്ദറിനൊപ്പം മക്കളും ബിജെപിയില്‍ ചേരും

അമൃത്സര്‍: പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. തിങ്കളാഴ്ച ചേരുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ യോഗത്തിൽ തീരുമാനം ഉറപ്പിക്കും . മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ അമരീന്ദർസിങ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപികരിച്ചിരുന്നു.

ബിജെപി ദേശീയ അദ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിദ്ധത്തില്‍ അമരീന്ദര്‍ പാര്‍ട്ടി അംഗത്വമെടുക്കും. അമരീന്ദറിനൊപ്പം മകന്‍ റാണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജെയ് ഇന്ദര്‍ കൗര്‍, പേരമകന്‍ നിര്‍വാണ്‍ സിംഗ് എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ നട്ടെല്ലില്‍ ശസ്ത്രയക്കിയക്കായി ലണ്ടനിലാണ് അമരീന്ദറുള്ളത്.നിയസഭാ തെരഞ്ഞെടുപ്പില്‍ 92 സീറ്റുകള്‍ നേടി ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് കേവലം 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്. പട്യാല നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ 19,873 വോട്ടുകള്‍ക്കാണ് ആം ആദ്മി സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും അമരീന്ദ‍ർ സിങ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ തോറ്റിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും അമരീന്ദർ കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

Top