കാമുകനുമായി സംസാരിക്കവെ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു; ഹോസ്റ്റല്‍ മുറിയിലാണ് ആത്മഹത്യ

ഹൈദരബാദ്: വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. കാമുകനുമായി സംസാരിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചത്. ഹൈദരാബാദിലാണു സംഭവം. ആന്ധ്രപ്രദേശ് അനന്ദാപൂര്‍ സ്വദേശി ഹനീഷാ ചൗധരിയാണു മരിച്ചത്.

ഇവര്‍ എം ബി എ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ ഹനീഷ തൂങ്ങി നില്‍ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്താനായില്ല.

പിന്നീടാണു കാമുകനുമായി സംസാരിക്കുന്നതിനിടയിലാണു സംഭവം എന്നു കണ്ടെത്തിയത്. പെണ്‍കുട്ടിയോടു സംസാരിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഹോസ്റ്റല്‍ മുറിയില്‍ നിന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണ്. പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.

Top