ഐറീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം മലയാളി യുവാവിന് ആറുമാസം സസ്പെന്റഡ് ശിക്ഷ.ഇരകളെ വലയില്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന മലയാളിക്കുടുക്കുകള്‍

ഡബ്ളിന്‍ :അയര്‍ലണ്ടില്‍ ഡബ്ളിനില്‍ യുവതിയെ ബെഡ് റൂമില്‍ വിളിച്ചു വരുത്തി വോഡ്ക കുടിപ്പിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മലയാളി യുവാവിന് 6 മാസം സസ്പെന്റഡ് ശിക്ഷ വിധിച്ചു.ഡബ്ളിന്‍ ക്രംലിനില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായ എറണാകുളം സ്വദേശിയായ യുവാവിനെ ആണ് കോടതി ശിക്ഷിച്ചത് .യുവതിയെ തന്റെ ബെഡ് റൂമിലേക്ക് വിളിച്ചു വരുത്തിയതിനുശേഷം അബ്സലൂട്ട് വോഡ്ക കൊടുക്കുകയയു ഒന്നിച്ച്  ഐസ് ക്രീം കഴിക്കുകയും ക്രിപ്സ് കഴിക്കുകയും ചെയ്തതിനുശേഷം മൂവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ കേസ് .

ഡബ്ളിന്‍ ഡിസ്റ്റ്രിക്ട് ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ യുവതിയുടെ വാദം യുവാവ് ‘തന്റെ ഡെസ്സര്‍ട്ടേഷന്‍ കഴിഞ്ഞതിന്റെ പാര്‍ട്ടിക്ക് ഡ്രിങ്ക് കഴിക്കാന്‍ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിക്കുകയും ചെയ്തു എന്നും യുവതി വിവരിച്ചു. ഇരയായ യുവതി ചിന്തിച്ചത് പാര്‍ട്ടിക്കായി പബില്‍ പോകും എന്നായിരുന്നു എന്നും പ്രതി വീട്ടിലേക്ക് പോയത് പണം എടുക്കാന്‍ ആയിരുന്നു എന്നും ചിന്തിച്ചു എന്നാണ്.എന്നാല്‍ ക്രൈംളിനിലെ താമസസ്ഥലത്തേക്ക് പോവുകയും റൂമിന്റെ പകുതി വഴിയില്‍ എത്തിയപ്പോള്‍ പ്രതി പറഞ്ഞു ‘എന്റെ റൂം അപ് സ്റ്റൈയേഴ്സില്‍ ആണു വരിക എന്നു ഷണിക്കുകയും യുവതി പ്രതിയുടെ ബെഡ് റൂമിലേക്ക് പോവുകയും ചെയ്തു.യുവാവിനെ വിശ്വസിച്ച യുവതി പ്രതിയുടെ കൂടെ പോവുകയും ചെയ്തു റൂമിലെത്തിയ പ്രതി വോഡ്കയും ഐസ് ക്രീമും ക്രിപ്സും പങ്കുവെച്ചു .പിന്നെ  പോയി ഷവര്‍ ചെയ്തു തിരിച്ചു വന്നു.യുവതിയുടെ അടുത്തിരിക്കുകയും ‘നിന്റെ മുടികള്‍ മനോഹരം എന്നും ഇതുകാണുമ്പോല്‍ തന്റെ അമ്മയെ ഓര്‍മ്മ വരുന്നു എന്നും പറഞ്ഞു. യുവതിയുടെ മുലകള്‍ മനോഹരം ‘എന്നും പറഞ്ഞു. അതിനുശേഷം തന്റെ ‘മുലകളില്‍ യുവാവ് യുവാവ് തടവുകയും ചെയ്തു എന്നും   അപ്പോള്‍  ആന്റന്‍ ജോര്‍ജ്   നിത്യതയില്‍ എന്നപോലെ തോന്നി എന്നും വിവരിച്ചു.തന്റെ   മുലകള്‍ ക്ലോത്തിനു പുറത്ത് വന്നു എന്നും പറയുന്നു .ഉടന്‍ തന്നെ താന്‍ എതിര്‍ക്കുകയും ” എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടെന്നും  ‘ഞാനും നീയും തമ്മില്‍ അരുതാത്ത ബന്ധം  നടക്കില്ലെന്നും പറഞ്ഞ് കൈ തട്ടിമാറ്റിയിട്ട്   പറഞ്ഞുവെന്നും  അവിടെ നിന്നും പോയി എന്നുമാണ് കോടതിയില്‍ കേസ് .ant-george-ireland
പ്രതി കുറ്റക്കാരന്‍ ആണെന്നു കണ്ടെത്തിയ ജഡ്ജ് ബ്രിയാന്‍ സ്മിത്ത് 6 മാസം സസ്പെന്‍റ്റഡ് ശിക്ഷ വിധിക്കുകയും ചെയ്തു.ജയിലിലടച്ചാല്‍ ഒന്നും തന്നെ കിട്ടാന്‍ പോകുന്നതിനാല്‍ ജെയിലിലേക്ക് വിടുന്നില്ല എന്നും കോടതി നിരീഷിച്ചു. ഡബ്ലിന്‍ കോടതി ജെയില്‍ ശിക്ഷ 6 മാസം സസ്പെന്റഡ് ശിക്ഷ വിധിച്ച്  വെറുതെ വിട്ടെങ്കിലും വെറുതെ വിടാതെ യുവതി അപ്പീലിനു പോകുമെന്നും പറയപ്പെടുന്നു. ആറുമാസം സസ്പെന്റഡ് കാലയളവില്‍ ഏതെങ്കിലും കുറ്റക്രിത്യത്തില്‍ പെട്ടാല്‍ കോടതിയുടെ ശിക്ഷ ഉറപ്പുവരും എന്നതും എടുത്തുപറയേണ്ടതാണ്.മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായ വിദ്യാര്‍ഥിയായ 29 വയസുകാരന്‍ സമ്മതമില്ലാതെ സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിന്റെ പേരിലാണ് ശിക്ഷ കിട്ടിയത്.എറണാകുളം സ്വദേശിയായ യുവാവ് കോടതിയില്‍ കുറ്റം നിക്ഷേധിച്ചു .യുവതിയെ ഹഗ് ചെയ്തപ്പോള്‍  യുവതിയുടെ ബ്രെസ്റ്റില്‍ തട്ടിയത് തെറ്റിദ്ധരിച്ചതാകാം എന്നുമുള്ള വാദം കോടതി തള്ളിക്കളഞ്ഞു.സ്ത്രീയാകട്ടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനിരിക്കുകയാണ്!…mr-apro
ഈ  കേസ് ഇങ്ങനെയാന്നെങ്കിലും മറ്റു ചിലര്‍  നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ മാത്രം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നവരാണ്.ആരെങ്കിലും ശരീരഭാഗങ്ങളില്‍ എവിടെയെങ്കിലും അതിര്‍ത്തിലംഘനം നടത്തിയാല്‍ ഉടനെ കേസിന് പോകുന്നവരാണ് ഇത്തരക്കാര്‍ അയര്‍ലണ്ടിലെ ഇന്ത്യക്കാരായ മെയില്‍ നഴ്സുമാരും കെയറര്‍മാരും മാത്രമല്ല നേഴ്സിങ്ങ് ഹോമുകളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരും  ഇത്തരം കേസുകളില്‍ കുടുങ്ങിയിട്ടുണ്ട്.മിക്കപ്പോഴും രോഗികളായ സ്ത്രീകളെ ശുശ്രൂഷിക്കുകയോ കുളിപ്പിക്കുകയോ,ചെയ്യുമ്പോള്‍ അവിചാരതമായോ,മന:പൂര്‍വ്വമല്ലാത്തതായോ സ്വകാര്യഭാഗങ്ങളില്‍ ഉണ്ടാകുന്ന  സ്പര്ശനങ്ങള്‍ കേസുകളായ സംഭവങ്ങള്‍ നിരവധിയാണ്.യാതൊരു തെറ്റുമില്ലെങ്കിലും ആരോപണമേല്‍ക്കുന്നയാളെ സഹായിക്കാന്‍ അധികമാരും മുന്നോട്ടു വരില്ലെന്നത് ഇത്തരം പ്രശ്‌നങ്ങളെ ഗുരുതരമാക്കുന്നു.തെളിവ് സഹിതം വാദിച്ചു ജയിക്കുക എന്നത് മാത്രമേ ഇതിനു പരിഹാരമുള്ളൂ .താലയിലെ ഒരു ലേഡി നേഴ്സ് ഒരു പ്രായമായ യുവതിയെ ഷവര്‍ ചെയ്യാന്‍ സഹായിച്ചപ്പോള്‍ അവരുടെ   സ്വകാര്യ ഭാഗങ്ങളില്‍  സ്പര്‍ശിച്ചു എന്നും പറഞ്ഞ് അവരുടെ അമ്മ പരാതിപ്പെടുകയും നീണ്ട 4 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസില്‍ നിന്നും തടിയൂറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയ തട്ടിപ്പുകാരയ ചില ഇന്ത്യന്‍സ് വ്യാജ പരാതിയില്‍ മണി സ്കാം നടത്തുന്നവരും വര്‍ദ്ധിച്ചിരിക്കുന്നത് അതികൃതരുടെ ശ്രദ്ധയില്‍ ഉണ്ട്.വാറ്റ് സ്കാം ,വ്യാജ് വാഹന നിര്‍മാണം എന്നിവയൊക്കെ പോലീസിന്റെ നിരീക്ഷണത്തിലുമാണ്.ചൈള്‍ഡ് ബെനഫിറ്റ് തട്ടിയെടുത്ത ഒരുപാട് പേര്‍ പിടിയിലും ആയിട്ടുണ്ട്.ഇത്തരത്തില്‍ ചില മലയാളികള്‍  ചിലര്‍  നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ വ്യാജ പരാതികളുമായും കോടതികളെ സമീപിക്കാറുണ്ട്.ഇത്തരം നഷ്ടപരിഹാര ഹര്‍ജികള്‍  പരാജയപ്പെടുമ്പോള്‍ ഇന്ത്യയിലേ നിയമത്തിനേക്കാള്‍ അതിശക്തമായി ‘ഇരകളായി വേട്ടയാടപ്പെടുന്നവര്‍ക്ക് കൗണ്ടര്‍ പരാതിക്ക് പോകാനും കഴിയും എന്നതിനാല്‍ കേസ് പരാജയപ്പെട്ടല്‍ കേസ് കൊടുക്കുന്ന ആള്‍ പെട്ടുപോകും എന്നതും ഇരകള്‍ക്കും ഗുണകരമാണ്.

കുറിപ്പ് :വാര്‍ത്തയുടെ പ്രാധാന്യം അതിശക്തമായതും എല്ല പ്രവാസികളും അറിഞ്ഞിരിക്കേണ്ടതും മുന്‍ കരുതല്‍ എടുക്കേണ്ടതും ആയതിനാല്‍ വാര്‍ത്ത അതിന്റേതായ പ്രാധാന്യത്തോട് കൊടുത്തപ്പോള്‍ പ്രതിയുടേയും ‘ഇരയുടേയും പേര്‍ ഇവിടെ വ്യക്തമാക്കിയിട്ടില്ല .ഇരയേപ്പോലെ തന്നെ പ്രതിക്കും ഇവിടെ പരിഗണന കൊടുക്കുകയായിരുന്നു.

 

Top