ഭാര്യയുടെ പീഡനം: ക്യാമറയ്ക്ക് മുന്നില്‍ യുവാവിന്റെ ആത്മഹത്യ; കള്ളക്കേസില്‍ കുടുക്കാനും ശ്രമം

മലപ്പുറം: ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും പീഡനത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്തു. ഫോണില്‍ വീഡിയോ ഓണ്‍ചെയ്ത് വച്ചിട്ടാണ് യുവാവ് ജീവിതം അവസാനിപ്പിച്ചത്. രോഗിയായ അമ്മയെ നോക്കാത്ത ഭാര്യ മറ്റൊരു വീടെടുത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്.

സെല്‍ഫി വീഡിയോ ഓണ്‍ ചെയ്ത ശേഷം യുവാവ് മരിക്കുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് പീഡിപ്പിച്ചു എന്നു യുവാവ് വീഡിയോയില്‍ ആരോപിച്ചിരുന്നു. രോഗിയായ അമ്മയെ ചികിത്സിക്കാനായി അമ്മയ്‌ക്കൊപ്പമായിരുന്നു യുവാവ് നിന്നിരുന്നത്. എന്നാലല്‍ അവിടെ നിന്നു മാറി മറ്റൊരു വീടെടുത്തു താമസിക്കാന്‍ ഭാര്യ ഇയാളെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഇതിനേ ചൊല്ലി ഇരുവരും തമ്മില്‍ കലഹിക്കാറുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നു ഭാര്യ ഒരു വയസുള്ള മകനേയും കൂട്ടി സ്വന്തം വീട്ടിലേയ്ക്കു പോകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയ്ക്ക് പുറമേ ഭാര്യയുടെ വീട്ടുകാരും യുവാവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ യുവാവിനോടു മറ്റൊരു വീട് എടുത്തു താമസിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ യുവാവ് ഇതിനു തയാറായില്ല. ഇതോടെ ഭാര്യ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനു പരാതി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്നു പൊലീസ് ഇയാളെ കസ്റ്റഡയില്‍ എടുത്തു ക്രൂരമായി മര്‍ദ്ദിക്കുകയും മറ്റൊരു വീടെടുത്തു താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. തന്റെ മകനു താനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും കുട്ടിയെ ഭാര്യ വീട്ടുകാര്‍ ബലമായി കൈവശം വച്ചിരിക്കുകയാണ് എന്നും ഇയാ ള്‍ വീഡിയോയില്‍ പറയുന്നു.

Top