നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയായി; സന്തോഷ വര്‍ത്തമാനം ഭര്‍ത്താവുമായി പങ്ക് വച്ച് നിമിഷങ്ങള്‍ക്കകം വാഹനാപകടം ജീവനെടുത്തു

മൂവാറ്റുപുഴ: അമ്മയാകാന്‍ കൊതിച്ച യുവതിയ്ക്ക് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഭാര്യയ്ക്ക് ദാരുണാന്ത്യം. മുഹമ്മദ് അസ്ലമിന്റെ ഭാര്യ ഐഷത്ത് റൈഹ(25)യാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുഞ്ഞു ഉണ്ടാകാതിരുന്നതോടെ ചികിത്സയില്‍ അഭയം തേടിയിരുന്നു റൈഹ. മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷം ഭര്‍ത്താവുമായി പങ്കുവെച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ ഓട്ടോയില്‍ കയറിയപ്പോഴാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഐഷത്തിന്റെ ജീവനെടുത്തത്. രാത്രി 12.50ഓടെയായിരുന്നു അപകടം.

ആശുപത്രിയുടെ മുന്നില്‍ വെച്ചു തന്നെയായിരുന്നു അപകടം. ഐഷത്തും മറ്റൊരു ബന്ധുവും ഓട്ടോയിലേയ്ക്ക് കയറി പിന്നാലെ അസ്ലം കയറാന്‍ പോകുന്നതിന് തൊട്ടു മുന്‍പ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ദൂരേയ്ക്ക് ഇടിച്ചുകൊണ്ടു പോയി. പോസ്റ്റിലിടിച്ചു നിന്ന കാറിനിടയില്‍പ്പെട്ട് ഓട്ടോ തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഐഷത്തിനെ ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുവിനും, ഓട്ടോഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന അസ്ലമും ഐഷത്തും കഴിഞ്ഞ മൂന്നു മാസമായി സബൈന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന സന്തോഷം അറിഞ്ഞത്. തങ്ങളുടെ സന്തോഷം ബന്ധുക്കളെ അറിയിക്കാന്‍ മധുര പലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ വീട്ടിലേയ്ക്ക് തിരിച്ചത്.

Top