വയോധികയെ കടിച്ചുകൊന്ന തെരുവുനായ്ക്കളെ ന്യായീകരിച്ച് മനേക ഗാന്ധി; വെറുതെ നായ്ക്കള്‍ ആക്രമിക്കില്ല

Maneka-Gandhi

ദില്ലി: തിരുവനന്തപുരം പുല്ലുവിളയില്‍ വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മനേക ഗാന്ധി പറഞ്ഞതിങ്ങനെ. ഇപ്പോഴും മനേക ഗാന്ധി തെരുവുനായ്ക്കളെ ന്യായീകരിക്കുകയാണ് ചെയ്തത്.

മരിച്ച സ്ത്രീയുടെ കൈവശം എന്തോ മാംസക്കഷ്ണം ഉണ്ടായിരുന്നിരിക്കണമെന്നും വെറുതെ നായ്ക്കള്‍ ആക്രമിക്കില്ലെന്നും മനേക ഗാന്ധി പറഞ്ഞു. സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഖകരമാണെന്നും എന്നാല്‍ അതിനു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണെന്നും അവര്‍ പറഞ്ഞു. വന്ധ്യംകരിച്ച നായ്ക്കള്‍ കടിക്കാറില്ലെന്നും പുല്ലുവിളയിലെ നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ലെന്നും മനേക ഗാന്ധി പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും മനേക അറിയിച്ചു. തെരുവു നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടിയുടെ ആക്രമണം കുറയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top