ബോബി ചെമ്മണ്ണൂര്‍ ലൈംഗികമായി പീഡിപ്പിച്ചോ? ചില കാര്യങ്ങള്‍ സത്യമാണെന്ന് ബോബി; എന്റെ പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടരുതെന്നും ബോബി ചെമ്മണ്ണൂര്‍

bobby-chemmannur8

കൊച്ചി: ബോബി ചെമ്മണ്ണൂരുമായി ചുറ്റുപറ്റിയുള്ള ലൈംഗിക ആരോപണം സത്യമാണോ? ബോബി ചെമ്മണ്ണൂര്‍ ലൈംഗികമായി പീഡിപ്പിച്ചോ? ഹോട്ടല്‍ മുറിയിലെ വീഡിയോ ആണ് ചെമ്മണ്ണൂരിനെ കുടുക്കിയത്. എന്നാല്‍, സത്യാവസ്ഥ എന്താണെന്ന് ബോബി തന്നെ പറയും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്ത്രീയുമായി ബന്ധപെട്ട സംഭവത്തില്‍ ചിലതൊക്കെ സത്യമാണ്. എന്നാല്‍ അതില്‍ പലതും കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

ഇതൊരു ബ്ലാക്ക്‌മെയില്‍ വീഡിയോ ആണെന്നും ബോബി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ബോബി ഇക്കാര്യം പറയുന്നത്. രണ്ട് വര്‍ഷം മുമ്പുള്ള സൗഹൃദത്തിന്റെ പേര് പറഞ്ഞുകൊണ്ട് മൂന്നാമതൊരു വ്യക്തി ഞങ്ങള്‍ക്കില്ലാത്ത പരിഭവങ്ങളുമായി ബിസിനസ് വൈരാഗ്യം തീര്‍ക്കുവാന്‍ അസത്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്‌ക്രിപ്റ്റും, സംവിധാനവും സ്വമേധയ ചെയ്തുകൊണ്ട് നടത്തുന്ന ദുഷ്പ്രചരണം എന്നെ അടുത്തറിയുന്ന ആരും കണക്കിലെടുക്കില്ല.

ഞാന്‍ സാമ്പത്തിക പരമായോ അല്ലെങ്കില്‍ മറ്റെന്തെങ്ങിലും തരത്തിലോ വഞ്ചിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ നടത്തി എന്നുള്ള പരാതിയോ കേസോ അടിസ്ഥാനപരമായി ഒന്നും തന്നെ ഇല്ലാതെ ബിസിനസ് രംഗത്തെ വൈരാഗ്യം തീര്‍ക്കുവാന്‍ വേണ്ടി മാത്രമുള്ള ഒരു ആസുത്രണമാണിത്. ഞാന്‍ അറിഞ്ഞുകൊണ്ട് ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത വ്യക്തിയാണ്. എന്നെ കൊണ്ട് സാധിക്കുന്ന സഹായങ്ങള്‍ ചെയ്ത് ആനന്ദം കൊള്ളുന്ന ഒരു വ്യക്തികൂടിയാണ് ഞാന്‍.

എനിക്ക് പ്രത്യേകിച്ച് ഒരു ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഇല്ല. മറ്റാര്‍ക്കും ദ്രോഹമില്ലാത്ത എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ എന്റെ സ്വാതന്ത്ര്യം ആണ്.
ആ സത്യം എവിടെയും തുറന്നു പറയാന്‍ മടിയില്ലാത്ത വ്യക്തിയുമാണ് ഞാന്‍. കാരണം നുണ പറഞ്ഞുകൊണ്ട് ഇമേജ് ഉണ്ടാക്കി എന്തെങ്കിലും ഒരു പ്രത്യേക സ്ഥാനങ്ങളില്‍ എത്തിച്ചേരാനും ആഗ്രഹിക്കുന്നില്ലെന്ന് ബോബി ഫേസ്ബുക്കില്‍ കുറിച്ചു.

Top