ഗര്‍ഭിണിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഞെട്ടി; യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം

garbhini

ഇന്ത്യാനപോളിസ്: ജനിക്കുന്ന കുട്ടികള്‍ക്ക് പല രൂപങ്ങളും കണ്ട് ഞെട്ടിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഇതാദ്യമാകാം. ഗര്‍ഭിണിയായ യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് എല്ലാവരും ഞെട്ടിയത്. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ ക്രിസ്തുരൂപത്തെയാണ് കണ്ടത്. ഇന്ത്യാനയിലാണ് സംഭവം.

അലക്സാണ്ട്ര മേയര്‍ എന്ന യുവതിയുടെ സ്‌കാനിംഗ് ഇമേജിലാണ് യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം തെളിഞ്ഞത്. സ്‌കാന്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് അലക്സാണ്ട്ര തന്റെ സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ക്രിസ്തുരൂപം ശ്രദ്ധിച്ചത്. ഒരു സുഹൃത്താണ് അലക്സാണ്ട്രിയയെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ അമ്മ സ്‌കാന്‍ റിപ്പോര്‍ട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ക്രോണ്‍സ് ഡിസീസ് ബാധിതയാണ് അലക്സാണ്ട്ര. ഈ രോഗത്തിനുള്ള ചികിത്സയിലാണ് യുവതി. അതിനിടെ തന്റെ ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിംഗില്‍ ക്രിസ്തുരൂപം തെളിഞ്ഞത് ദൈവപ്രവര്‍ത്തി ആയാണ് യുവതി കാണുന്നത്.

വരുന്ന ജൂണിലാണ് അലക്സാണ്ട്രയുടെ പ്രസവ തീയതി. കുഞ്ഞിന് എസ്റ്റോണ്‍ എന്ന് പേര് നല്‍കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

Top