തോക്കും തടിക്കഷ്ണങ്ങളും സ്വകാര്യ ഭാഗങ്ങളില്‍ കുത്തിയിറക്കി പീഡനം; 21കാരി ഗുരുതരാവസ്ഥയില്‍

Bihar-rape

പട്‌ന: ജിഷ കൊലപാതകം രാജ്യത്ത് ആളിക്കത്തുമ്പോള്‍ മനുഷ്യമനഃസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന പീഡനം വീണ്ടും. ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് മൃഗീയമായ പീഡനം നടന്നിരിക്കുന്നത്. 21കാരിയെ തോക്കുചൂണ്ടിയാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്.

പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തോക്കും തടിക്കഷ്ണങ്ങളും കുത്തിയിറക്കി. പെണ്‍കുട്ടി ഗുരുതരമായ അവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന് ശേഷം യുവതി സ്വയം അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന് യുവതി വെളിപ്പെടുത്തി.

പ്രതികളിലൊരാള്‍ നേരത്തെയും യുവതിയെ ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ എംഎംഎസ് ക്ലിപ്പാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് യുവതിയെ വിളിച്ചുവരുത്തി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബ്ലേഡ് കൊണ്ട് ആക്രമിച്ച് കടന്നുകളഞ്ഞു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്.

സംഭവത്തിന് ശേഷം പ്രതികളുടെ കുടുംബാംഗങ്ങളും തന്നെ ആക്രമിച്ചതായി യുവതി പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് യുവതിയുടെ അമ്മ പറഞ്ഞു.

Top