വീട്ടില്‍വച്ച് നിരവധി തവണ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍

കോഴിക്കോട്: താമരശേരയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടില്‍വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി പരാതി നല്‍കി.

രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് മൊഴിയില്‍നിന്ന് പൊലീസിനു വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്‌കൂള്‍ അധികൃതരെ വിവരം ധരിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാ വിവരവും തുറന്നു സമ്മതിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും അവര്‍ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോക്‌സോ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top