പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഇടുക്കി അടിമാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വട്ടവട കൊവിലൂര്‍ സ്വദേശി ഹരിചന്ദ്രനാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.  25 വയസുകാരനായ ഹരിചന്ദ്രന്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വട്ടവടയിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം സ്‌കൂളില്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല.

ഇതോടെ മാതാവ് അടിമാലി പോലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഹരിചന്ദ്രന്‍ തട്ടിക്കൊണ്ടുപോയ വിവരം വ്യക്തമായത്.തുടര്‍ന്ന് ഹരിചന്ദ്രനെ വട്ടവടയിലെ വീട്ടില്‍നിന്ന് അടിമാലി സി ഐ ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തട്ടിക്കൊണ്ടു പോകല്‍, പ്രായമാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റേതെങ്കിലും പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചതിക്കുഴിയില്‍ വീഴ്ത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top