ജിഷയും താനും ഒരേ അനുഭവങ്ങളാണ് നേരിട്ടതെന്ന് സരിത എസ് നായര്‍

Saritha-S-Nair-red-saree

പെരുമ്പാവൂര്‍: ജിഷയുടെ അതേ അനുഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരിത എസ് നായര്‍. ജിഷ നമ്മെ വിട്ടു പോയി, താന്‍ ജീവനോടെ ഇരിക്കുന്നുവെന്ന് മാത്രമെന്ന് സരിത പറയുന്നു. ജിഷയുടെ മാതാവ് രാജേശ്വരിയെ സരിത സന്ദര്‍ശിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഇന്നലെ വൈകിട്ടോടെയാണ് സരിത പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ജിഷയുടെ വീട്ടുകാരുടെ അനുവാദം വാങ്ങിയ ശേഷമാണ് രാജേശ്വരിയമ്മയെ കാണാന്‍ സരിതക്ക് ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയത്. അഞ്ച് മിനുട്ടോളം സരിത ജിഷയുടെ അമ്മക്കൊപ്പം ചിലവഴിച്ചു. ജിഷയും താനും ഓരോ പ്രതീകങ്ങളാണെന്ന് സരിത പറഞ്ഞു.

ജിഷക്ക് നേരിടേണ്ടി വന്ന അതേ അനുഭവങ്ങള്‍ തന്നെ തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ ജീവനോടെയുണ്ടെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂവെന്ന് സരിത പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ തെളിവുകള്‍ ഹാജരാക്കിയതിന് ശേഷമാണ് സരിത പെരുമ്പാവൂരില്‍ എത്തിയത്. സരിത എത്തിയതറിഞ്ഞ് നിരവധി പേര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു.

Top