ഗണേഷ് കുമാറും സരിതയും തമ്മിലുള്ള ബന്ധം എങ്ങനെയെന്നറിയില്ല;ഇപ്പോഴത്തേ വിവാഹത്തിൽ വിഷയങ്ങൾ ഉണ്ടോയെന്ന് വെളിപ്പെടുത്താതെ പിതാവ്‌ ആർ.ബാലകൃഷ്ണപിള്ള

കൊച്ചി:ഗണേഷ് കുമാറും സരിതയും തമ്മിലുള്ള ബന്ധം എങ്ങനെയെന്നറിയില്ലെന്ന് കെ.ബി ഗണേഷ്‌കുമാറിന്റെ പിതാവ് ആർ ബാലകൃഷ്ണപിള്ള .അവർ തമ്മിൽ എന്തുബന്ധമെന്നറിയില്ല;എല്ലാം നിഷേധിക്കാനോ അംഗീകരിക്കാനോ ഞാനില്ല. ഗണേഷിന്റെ നിലവിലെ വിവാഹ ജീവിതത്തിലേക്ക് കടന്നു കയറി സരിത നടത്തിയ പ്രയോഗവും ബാലകൃഷ്ണപിള്ള നിഷേധിക്കുകയും ചെയ്തില്ല .കേരളം കോൺഗ്രസ് നേതാവായ ആർ.ബാലകൃഷ്ണപിള്ള വ്യത്യസ്തമായ പ്രതികരണമാൻ സരിത ഗണേഷ് വിഷയത്തിൽ നടത്തിയത് .പ്രമുഖ ഓൺലൈൻ പത്രമായ പ്രവാസി ശബ്ദത്തിനു നൽകിയ അഭിമുഖത്തിലാണ് ഒന്നും തള്ളാതെയും എന്നാൽ അംഗീകരിക്കാതെയുമായുള്ള പ്രതികരണം നടത്തിയത് .സരിത വിഷയം ഉണ്ടാകുന്ന സമയത്ത് ” ഗണേഷ് അന്ന് മന്ത്രിയായിരുന്നല്ലോ? മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ഇത്തരത്തിൽ രഹസ്യമായി താമസിക്കാൻ പറ്റുമോ..മാത്രമല്ല സരിത പറയുന്ന അക്കാലത്ത് ഗണേഷിന് ഭാര്യയും 2 കുട്ടികളും ഉണ്ടായിരുന്നു .

ഗണേഷുമായി 2വർഷങ്ങളോളം ഒന്നിച്ച് താമസിച്ചു എന്ന സരിത എസ് നായരുടെ പ്രതികരണത്തോടെ ബാലകൃഷ്ണപിള്ളക്ക് പറയാനുള്ളത് ഇങ്ങിനെയായിരുന്നു.. ഗണേഷുമായി സ്നേഹബന്ധത്തിലും പസപരം ഒന്നിച്ച് സമ്മതത്തോടെ കഴിഞ്ഞു എന്നും വിവാഹം കഴിക്കുന്നത് സംബന്ധിച്ചും ചില ധാരണകൾ ഉണ്ടായിരുന്നു എന്നുമായിരുന്നു സരിത പറഞ്ഞത്. ഇതിനേ കുറിച്ച് ചോദിച്ചപ്പോൾ അതൊന്നും നിഷേധിക്കാനും അംഗീകരിക്കാനും ഞാനില്ല എന്നായിരുന്നു ഗണേഷിന്റെ പിതാവ്‌ പറഞ്ഞത്. സരിത പറയുന്ന കാലഘട്ടത്തിൽ അവൻ മന്ത്രിയായിരുന്നു. ഒരു മന്ത്രിയായിരിക്കുന്ന ആൾക്ക് ഇങ്ങിനെ ഒക്ക് ഇങ്ങിനെ ആരുമറിയാതെ ഒരു ബന്ധം പറ്റുമോ..ഗണേഷ് കുമാർ അന്ന് മന്ത്രിയാണ്‌. താമസിച്ചിരുന്നത് ഗണേഷിന്റെ വീട്ടിലായിരുന്നു. ഗണേഷിനും അന്ന് ഭാര്യയും 2 കുട്ടികളും ഉണ്ടായിരുന്നു.‍പിന്നെങ്ങനെ ഇങ്ങിനെ വരുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ എന്നും ബാലകൃഷ്ണൻ പ്രതികരിച്ചു .

ഗണേഷിന്റെ ഇപ്പോഴത്തേ വിവാഹ ബന്ധത്തിൽ ചില വിഷയങ്ങൾ ഉണ്ടെന്ന് സരിത പറയുന്നു. മകന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സരിത നടത്തിയ വെളിപ്പെടുത്തൽ ആർ ബാലകൃഷ്ണപിള്ള നിഷേധിച്ചില്ല. എനിക്ക് അതൊന്നും എനിക്കറിയില്ല. ഞാൻ ആരുടേയും വിവാഹ ജീവിതത്തിൽ ഇടപെടുന്നില്ല. ഗണേഷിനെതിരായ പരാമർശങ്ങൾ ആർ . ബാലകൃഷ്ണപിള്ള നിഷേധിക്കാൻ തയ്യാറായില്ല . സരിതയുമായുള്ള ബന്ധത്തിൽ അതിന്‌ എനിക്കെന്ത് അന്നും ബാലകൃഷ്ണപിള്ള ചോദിച്ചു. ഞാൻ ആരുടേയും സ്വകാര്യ ജീവിതത്തിൽ ഇടപെടാറില്ല. വിവാഹ ജീവിതത്തിലും. ബാലകൃഷ്ണപിള്ള പറഞ്ഞു.

ഗണേഷിന്റെ ആദ്യ വിവാഹ ബന്ധം ഉലഞ്ഞത് സരിതയുമായുള്ള ബന്ധം മൂലമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻ ഭാര്യ ഉമ്മൻ ചാണ്ടിക്ക് വരെ അന്ന് പരാതി നല്കിയപ്പോൾ എല്ലാവരും പിന്തുണച്ചത് ഗണേഷിനേ ആയിരുന്നു. ആദ്യ ഭാര്യ യാമിനി തങ്കച്ചി ഗണേഷിനേ അന്ന് ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ വയ്ച്ച് ഇക്കാര്യം പറഞ്ഞ് വഴക്കിട്ട് മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ ഗണേഷിന്റെ പുതിയ വിവാഹ ജീവിതത്തിലും ചില വിഷയങ്ങൾ ഉണ്ടെന്ന് പറഞ്ഞ് സരിത ഒളിയമ്പ് എയ്യുകയാണ് . പഴയ കാമുകനേ കേസിലും ഒന്നും ഉൾപെടുത്താതെ ഇപ്പോഴും സുരക്ഷിതനാക്കി നിർത്തിയിരിക്കുന്നത് എന്തിനായിരിക്കും എന്നതാണ്‌ ഇപ്പോൾ ഉയരുന്ന ചോദ്യം.

Top