എനിക്കെതിരേ നടന്നത് ക്രൂരമായ ആക്രമണം..ആക്രണത്തിന് പിന്നില്‍ ആരോ നൽകിയ ക്വട്ടേഷനെന്ന് സരിത.കൊച്ചിയിൽ ചായ കുടിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം

കൊച്ചി: കാറില്‍ സഞ്ചരിക്കവെ സരിത എസ് നായർക്കെതിരെ അക്രമം. കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്.ആക്രമണത്തിൽ വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നുവെന്നും സരിത പറയുന്നു. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി എട്ടോടെ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ചായിരുന്നു ആക്രമണം.

സഹോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ലക്ഷ്യം. കൂടിക്കാഴ്ച നടത്തേണ്ടയാള്‍ വരാന്‍ വൈകുമെന്നതിനാല്‍ ചായ കുടിക്കുവാനാണ് തങ്ങള്‍ ഈ റോഡിലൂടെ കാറില്‍ സഞ്ചരിച്ചത്. ഈ സമയം യുപി രജിസ്റ്ററേഷനിലുള്ള ഒരു ബുള്ളറ്റിലും മറ്റൊരു ബൈക്കിലുമായെത്തിയ മൂന്നുപേര്‍ തങ്ങള്‍ക്കു നേരേ ആക്രമണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പിലുണ്ടായിരുന്ന ബുള്ളറ്റ് ഓടിച്ചിരുന്ന മുഖം മറയ്ക്കാത്ത യുവാവാണ് കൂടുതലായും അസഭ്യവര്‍ഷം ചൊരിഞ്ഞത്. ഇയാളുടെ മുഖം ഇപ്പോഴും വ്യക്തമായി മനസിലുണ്ട്. ഇയാള്‍ വാഹനത്തിന്റെ ഒരു ഭാഗം മുഴുവന്‍ ഉരയ്ക്കുകയും മുന്നിലെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. കാറിനു പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. ഇവര്‍ കാറിന്റെ മറുഭാഗത്തെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ഈ റോഡിന്റെ ഇരു ഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ കാര്‍ വേഗത്തില്‍ ഓടിച്ചുപോകുവാനും സാധിച്ചില്ല. ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ ഇതിനുമുമ്പു കണ്ട പരിചയമില്ല. യുപി രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റായിരുന്നുവെങ്കിലും മലയാളത്തിലായിരുന്നു അസഭ്യം. പിന്നീട് ഈ റോഡ് അവസാനിക്കുന്നതിനുമുമ്പ് ആക്രമകാരികള്‍ മറ്റൊരു വഴിക്ക് രക്ഷപ്പെട്ടാതായും സരിത വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ആക്രമണം എത്തിനെന്ന് അറിയില്ലെന്നും ക്വട്ടേഷന്‍ ആകാനാണ് സാധ്യതയെന്നും സരിത പറഞ്ഞു. സംഭവത്തിനുശേഷം കാറുമായെത്തി ഇവര്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്തതായും അന്വേഷണം നടത്തിവരുന്നതായും പാലാരിവട്ടം പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന വിധേയമാക്കിയാകും പോലീസ് അന്വേഷണം.

Top