ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സരിതയുടെ വീഡിയോ പുറത്ത്..! ഉമ്മനും വിഷ്ണുവും ഹൈബിയും കുടുങ്ങി

Saritha-S-Nair-Set-saree-blouse

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. മുട്ടുവേദനയുമായി കിടന്നപ്പോഴാണ് ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചതെന്ന് സരിത എസ് നായര്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ വെച്ചാണ് പീഡനം നടന്നത്. തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിതാ എസ് നായര്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെയാണ് വ്യക്തമാക്കിയത്.

പനമ്പിള്ളിനഗറിലെ പ്രത്യേക കോടതിയില്‍ എത്തിയാണ് തെളിവ് കൈമാറിയത്. തന്നെ പീഡിപ്പിക്കുകമാത്രമല്ല ഭൂമി ഇടപാടകളടക്കം പല കാര്യങ്ങള്‍ക്കും വേണ്ടി തന്നെ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടുണ്ടെന്നും സരിത കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തി. ഇതോടെ അന്വേഷണം നിര്‍ണായകമായിരിക്കുകയാണ്.

മുട്ടുവേദനയുമായി ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ കിടക്കുന്ന ദിവസമായിരുന്നു സന്ദര്‍ശകരെ ഒഴിവാക്കി തന്നെ അദ്ദേഹം ശാരീരികമായി ഉപദ്രവിച്ചത്. ഉമ്മന്‍ചാണ്ടി തന്നെ അറിയില്ല എന്നു പറയുന്നത് പച്ചക്കള്ളമാണെന്നും സരിത പറഞ്ഞു, കമ്മീഷന്‍ മുമ്പാകെ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ഫോണ്‍ സന്ദേശത്തിന്റെ രേഖകള്‍ മുമ്പാകെ കൈമാറിയിട്ടുണ്ട്. ഇതോടെ തനിക്ക് സരിതയെ അറിയില്ലായെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിയുകയാണ്.

 

തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ സരിത, കമ്മീഷന്‍ മുമ്പാകെ ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കിയ തെളിവ് യുഡിഎഫിനെതിരെ ബോംബായി മാറാന്‍ പോവുകയാണ്. 19.7.2007-ലാണ് ഞാന്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് എഴുതിയ കത്ത് ഏഷ്യാനെറ്റ് വഴി പുറത്ത് വന്നത്. ആ കത്ത് വ്യാജമായിരുന്നുവെന്നാണ് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ആ കത്ത് ഒറിജിനലായിരുന്നു എന്ന് സരിതാ നായര്‍   പറഞ്ഞു.

സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞു നടക്കുന്ന ആദര്‍ശ ധീരന്മാരായ എ കെ ആന്റണി, വി എം സുധീരന്‍ എന്നിവര്‍ എന്തുകൊണ്ട് ഞാന്‍ ഇത്രമാത്രം പീഡിപ്പിക്കപ്പെട്ടിട്ടും ഒരക്ഷരം അവര്‍ മിണ്ടാത്തത്. ബിന്ദുകൃഷ്ണയെപ്പോലെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസിലെ ഈ അഴുക്കു ചാലുകളെ നീക്കാന്‍ കോണ്‍ഗ്രസിലെ ആദര്‍ശ ധീരന്മാര്‍ ശ്രമിക്കാത്തത് എന്ന് അന്വേഷണം ഡോട്ട്കോമിനോടു സരിതാ നായര്‍ വെളിപ്പെടുത്തി.

Top