അമ്മ വിദേശത്ത് പോയ തക്കം നോക്കി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

child-m

കൊല്ലം: മാസങ്ങളായി മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. അമ്മ ജോലിയുടെ ആവശ്യത്തിന് വിദേശത്ത് പോയ സമയം നോക്കിയാണ് ഇയാള്‍ മക്കളെ പീഡിപ്പിച്ചത്. രണ്ട് കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധയില്ലാത്തവരായി മാറിയതോടെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സ്‌കൂളില്‍ നിന്ന് വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിച്ചു അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. മൂന്നു പെണ്‍മക്കളെയും ഇയാള്‍ മാസങ്ങളായി തുടര്‍ച്ചയായി പീഡിപ്പിക്കുന്നുണ്ട്. എന്നാല്‍, ഭയം കാരണം കുട്ടികള്‍ ആരും പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടികളുടെ അമ്മ നാട്ടില്‍ ഇല്ല. ജോലി ആവശ്യാര്‍ത്ഥം വിദേശത്താണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ അവസരം മുതലെടുത്താണ് ഇയാള്‍ മക്കളെ പീഡിപ്പിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധ കാണിക്കാതായി. ക്ലാസില്‍ മൂകരായി ഇരിക്കുകയും ചെയ്തതോടെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ രഹസ്യമായി കൗണ്‍സിലിംഗിനു വിധേയരാക്കുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കുട്ടികളുടെ അമ്മ വിദേശത്തു നിന്ന് പുറപ്പെട്ടിട്ടുണ്ട്.

Top