ഭാര്യയെ ശല്യപ്പെടുത്തി; ഭാര്യാസഹോദരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് അടുക്കളയില്‍ ഒളിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യാസഹോദരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. ഭര്‍ത്താവ് അറസ്റ്റില്‍. ഷഫീഖ് അഹമ്മദ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയുടെ പിതാവ് എടുത്തുവളര്‍ത്തിയ 17 കാരനായ ഈശ്വര്‍ പുത്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഭാര്യയെ ഉപദ്രവിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ ഷഫീഖ് അഹമ്മദ് ഷെയ്ഖ് പറയുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹേംരാജ് രാജ്പുത് പറഞ്ഞു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഉപദ്രവിക്കുന്നത് തുടര്‍ന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയിലെ ചെമ്പൂരില്‍ വെച്ച് ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് അടുക്കളയില്‍ ഒളിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളര്‍ത്തുമകനെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യാപിതാവ് ഇക്കാര്യം പ്രതിയോട് ചോദിച്ചു. അയാളുടെ മറുപടിയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ച് പ്രതി തുറന്ന് പറഞ്ഞത്.

Top