ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം നടത്തി; സരിത പൊട്ടിക്കരഞ്ഞു

Saritha-S-Nair

കൊച്ചി: അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സരിത എസ് നായര്‍ ഒടുവില്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം നടത്തി. പിന്നീട് നടന്നതൊക്കെ നടകീയമായ രംഗങ്ങളായിരുന്നു. സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ പൊട്ടിക്കരയുകയായുണ്ടായത്.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സരിത ഇന്നു കമ്മീഷനില്‍ ഹാജരായത്. പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കേ സരിത എഴുതിയ കത്ത് കമ്മീഷന്‍ സരിതയെ കാണിച്ച് ഉറപ്പുവരുത്തി. കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടും തുടര്‍ച്ചയായി സരിത ഹാജരാകാത്തതിനാല്‍ രണ്ടു തവണ സിറ്റിംഗ് മാറ്റി വച്ചു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ 23 ന് കമ്മീഷന്‍ സരിതക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ മെയ് 11, 13 തിയ്യതികളില്‍ കമ്മീഷനില്‍ ചില രേഖകളും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയ സരിത പിന്നീട് ഒരുതവണ മാത്രമാണ് കമ്മീഷനില്‍ ഹാജരായത്. സരിത ഹാജരാക്കിയ തെളിവുകള്‍ അടയാളപ്പെടുത്തിയ കമ്മീഷന്‍, ആ തെളിവുകളില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിന് അനുമതി നല്‍കിയിരുന്നു.

തുടര്‍ച്ചയായി സരിത ഹാജരാകാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. തൊണ്ടയ്ക്ക് സുഖമില്ലെന്നു പറയുന്ന സരിത പക്ഷേ മാധ്യമങ്ങളോടു സംസാരിക്കുന്നുണ്ട്. പിന്നെന്തു കൊണ്ട് കമ്മീഷനില്‍ ഹാജരായിക്കൂടെന്നാണ് ചോദ്യം. സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് വാറണ്ട് പുറപ്പെടുവിച്ചത്.

Top