മൂക്കുത്തി തിരുമ്മി രക്തം പൊടിച്ചു സരിത നാടകം ?സരിത ഹാജരാകാതിരിക്കുന്ന ഈ സാഹചര്യം സംശയകരമായി കാണേണ്ടിവരുമെന്നു ജസ്റ്റിസ് ജി.ശിവരാജന്‍

കൊച്ചി:സരിത സോളാര്‍ കമ്മീഷനില്‍ ഇന്നു ഹാജരായില്ല .സരിത ഹാജരാകാതിരിക്കുന്ന ഈ സാഹചര്യം സംശയകരമായി കാണേണ്ടിവരുമെന്നു ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. ഇന്നലെ സോളര്‍ കമ്മിഷന്‍ സിറ്റിങ്ങിനിടെയുണ്ടായ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മൂക്കില്‍ രക്തം വന്ന് മടങ്ങുകയായിരുന്നു സരിത . സരിതയ്ക്ക് ഇന്നു ഡോക്ടറെ കാണണമെന്നും സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തണമെന്നും അഭിഭാഷകന്‍ സി.ഡി. ജോണി കമ്മിഷനെ ബോധിപ്പിച്ചു.

കേസിന്റെ കാര്യങ്ങള്‍ക്ക് ആവശ്യമുള്ള ഒരു വാചകമാണു (സരിത ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്ന് കമ്മിഷന്‍ ഇന്നലെ ചോദിച്ചിരുന്നു) താന്‍ ചോദിച്ചത്. അതിനു രക്തസമ്മര്‍ദമുണ്ടാകേണ്ട കാര്യമില്‌ള. കരയത്തക്ക രീതിയിലുള്ള വാചകം എന്നു തെറ്റിദ്ധരിച്ച് സരിത കരഞ്ഞു. അവരുടെ മൂക്കില്‍ മൂക്കുത്തി ഉണ്ടായിരുന്നു. കരഞ്ഞുകൊണ്ടു മൂക്ക് തിരുമ്മിയപേ്പാള്‍ മൂക്കുത്തിയുരഞ്ഞു രകതം വന്നു. ഇതിനെ അവര്‍ രകതസമ്മര്‍ദമെന്നു പറഞ്ഞതിനെക്കുറിച്ച് ഇപേ്പാള്‍ താന്‍ ഒന്നും പ്രതികരിക്കുന്നില്‌ള. കിളി പറയുന്നതുപോലെ ഇവിടെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിട്ടുപോയാല്‍ സരിതയുടെ രക്തസമ്മര്‍ദമൊക്കെ തീരും. ആദ്യദിവസം വിസ്താരത്തിനു ഹാജരായപേ്പാള്‍ ശബ്ദമിലെ്‌ളന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിശദീകരിച്ച് ഇവിടെനിന്നു പോയിട്ട് പുറത്ത് മാധ്യമങ്ങളോടു വായ് തുറന്നു. അപേ്പാള്‍ ശബ്ദം വന്നുവെന്നു കമ്മിഷന്‍ പരിഹസിച്ചു.എന്നാല്‍, സരിതയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ എവിടേയെന്നും ശാരീരിക അസ്വസ്‌ഥതയുള്ളയാള്‍ മാധ്യമങ്ങളോട്‌ സംസാരിക്കുന്നത്‌ എങ്ങനെയെന്നും അഭിഭാഷകനോട്‌ കമ്മിഷന്‍ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

21ന് ഹാജരാകാന്‍ സരിത തയാറാണെന്ന് അവരുമായി ഫോണില്‍ ബന്ധപെ്പട്ട ശേഷം അഭിഭാഷകന്‍ കമ്മിഷനെ അറിയിച്ചു. നേരത്തേ ഹാജരാകണമെന്നാവശ്യപെ്പട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തെങ്കിലും 21നു ഹാജരായാല്‍ മതിയെന്നു ജസ്റ്റിസ് ശിവരാജന്‍ നിര്‍ദേശിച്ചു.

മൊഴിയെടുക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട ഒരു വാചകമാണ്‌ താന്‍ സരിതയോട്‌ ചോദിച്ചതെന്നും അതിന്‌ രക്‌തസമ്മര്‍ദ്ദം ഉണ്ടാകേണ്ട ആവശ്യമില്ലെന്നും കമ്മിഷന്‍ പറഞ്ഞു. തന്റെ ചോദ്യം തെറ്റിദ്ധരിച്ച സരിത കരഞ്ഞുകൊണ്ട്‌ മൂക്ക്‌ തിരുമ്മുകയും മൂക്കൂത്തിയുരിഞ്ഞ്‌ മൂക്കില്‍ നിന്നും രക്‌തം വരികയും അത്‌ രക്‌തസമ്മര്‍ദ്ദം മൂലമാണെന്ന്‌ പറയുകയുമായിരുന്നു. ഇതേക്കുറിച്ച്‌ താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും കമ്മിഷന്‍ വ്യക്‌തമാക്കി.

Top