ഉമ്മൻ ചാണ്ടിയുടെ ഡ്രൈവർക്ക് കൊറോണ! ഉമ്മൻ ചാണ്ടി ക്വാറൻ്റൈനിൽ.

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ക്വാറൻ്റൈനിൽ. ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ക്വാറൻ്റൈനിൽ പ്രവേശിച്ചത്.പുതുപ്പള്ളിയിലെ വീട്ടിലാണ് ഉമ്മൻ ചാണ്ടി നിരീക്ഷണത്തില്‍ കഴിയുന്നത് എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു . കഴിഞ്ഞ ദിവസം പുതുപ്പളളിയിലടക്കം വിവിധ പരിപാടികളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.ക്വാറൻ്റൈനിൽ പ്രവേശിച്ചതോടെ ഉമ്മൻ ചാണ്ടി ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാർത്താ സമ്മേളനം ഉൾപ്പടെയുളള പൊതുപരിപാടികൾ ഉപേക്ഷിച്ചു. പകരം തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ് എന്നിവർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനം നടത്തും.

Top