ഉളുപ്പില്ലേ ഉമ്മൻ ചാണ്ടീ…ഗെയില്‍ പദ്ധതി’ യുഡിഎഫ് നേതാക്കളുടെ ഇരട്ടത്താപ്പ് പൊളിഞ്ഞു

തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ യുഡിഎഫ് നേതാക്കളുടെ ഇരട്ടത്താപ്പ് പുറത്ത്. ഗെയില്‍ ഗ്യാസ് പദ്ധതിക്കെതികരായി പ്രാദേശികമായി ഉയര്‍ന്നവന്ന സമരത്തെ വര്‍ഗീവല്‍ക്കരിച്ച് ആളിക്കത്തിക്കാന്‍ യുഡിഎഫ് നേതാക്കളടെ നീക്കം. ഗെയില്‍ പദ്ധതിക്കെതിരായി നടത്തുന്ന തെറ്റായ പ്രചരണം ഏറ്റുപിടിച്ചാണ് കേരളത്തിന്റെ വികസനം അട്ടിമറിയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് ഗെയില്‍ പദ്ധതിയെ ന്യായികരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പ്രകൃതി വാതക പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിനുള്ള ഏറ്റവും അപകട സാധ്യത കുറഞ്ഞ മാര്‍ഗമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നാണ് എംഎല്‍എമാരുട ചോദ്യത്തിന് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇരുപത് വര്‍ഷം കൊണ്ട് എണ്ണായിരത്തോളം കിലോമീറ്റര്‍ ദൂരത്തില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരിടത്തുപോലും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഗെയില്‍ ഗ്യാസ് ലൈന്‍ പദ്ധതിക്കെതിരായുണ്ടായ പ്രതിഷേധത്തെ ആളിക്കാത്തിക്കാന്‍ മുന്‍ നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ വിഴുങ്ങുകയായിരുന്നു. അതേ സമയം ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. നവംബര്‍ ആറിന് കോഴിക്കോട് കലക്ട്രേറ്റില്‍ സര്‍വ്വകക്ഷിയോഗം ചേരും.കൂടാതെ ഗെയില്‍ അധികാരികളും തിരുവമ്പാടി എം എല്‍ എ ജോര്‍ജ് എം തോമസുമായി ചര്‍ച്ച നടത്തും.

അതേസമയം ഗെയില്‍ സമരം ഏറ്റെടുത്ത് മലബാറിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നണിയെ ശക്തിപ്പെടുത്താനും സര്‍ക്കാറിനെ പ്രതിരോധിക്കാനും യു.ഡി.എഫ് തീരുമാനിച്ചു. ഇന്നലെ സമരം നടക്കുന്ന കോഴിക്കോട് മുക്കം പ്രദേശം സന്ദര്‍ശിച്ച ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ജനങ്ങളുടെ ആശങ്കപരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി പുനസംഘടനയില്‍ തന്റെ കൂടെയുള്ളവരെ തഴഞ്ഞ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും മലര്‍ത്തിയടിക്കാനാണ് സുധീരന്‍ മുക്കത്തെത്തി സമരപ്രഖ്യാപനം നടത്തിയതെന്ന് വ്യക്തം. ഇത് മനസിലാക്കിയ ചെന്നിത്തല പടയൊരുക്കം യാത്രയ്ക്കിടെ കണ്ണൂരില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് സ്‌കോര്‍ ചെയ്യാനുമായില്ല.geyil doccument

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വയം കെ.പി.സി.സി പദവി ഒഴിഞ്ഞ സുധീരന്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സടകുടഞ്ഞ് എണീക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ഈ നീക്കത്തെ പ്രതിരോധിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിന് വീഴ്ച വന്നെന്ന് സുധീരന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെ ചെന്നിത്തല യാത്ര നടത്തി പാര്‍്ട്ടിയിലും മുന്നണിയിലും തന്റെ അശ്വമേധം തുടരുമ്പോഴാണ് സുധീരന് ഗെയില്‍ പിടിവള്ളിയായി കിട്ടിയത്. അതോടെ ആരെയും അറിയിക്കാതെ അദ്ദേഹം മുക്കത്തേക്ക് വണ്ടികയറുകയായിരുന്നു.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ് എം.പി, പി.കെ ബഷീര്‍ എം.എല്‍.എ എന്നിവരും സുധീരനൊപ്പം ഉണ്ടായിരുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിരോധത്തിലായ യു.ഡി.എഫിന് അനുകൂലമായി ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിപാടികളുടെ ഭാഗമായി മന്ത്രി തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കി വരുന്നതിനിടെയാണ് ഗെയില്‍ സമരം തുറുപ്പ് ചീട്ടായി യു.ഡി.എഫിന് വീണ് കിട്ടിയത്. അതേസമയം ഗെയില്‍ പദ്ധതിക്ക് മുസ്്‌ലിം ലീഗിലെ ഒരു വിഭാഗം അനുകൂലമായത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മുക്കത്ത് ജമാഅത്ത ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്നാണ് സമരം നടത്തുന്നത്. ഇവരുടെ സമരത്തെ എതിര്‍ത്താല്‍ ന്യൂനപക്ഷങ്ങള്‍ ലീഗില്‍ നിന്ന് അകലുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.

അതേസമയം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഗെയില്‍ പദ്ധതിക്കെതിരെ സി.പി.എം നടത്തിയ സമരത്തിന്റെ ലഘുലേഖകളും മറ്റും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. തങ്ങള്‍ പദ്ധതിക്ക് എതിരല്ലെന്നും ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പറയുന്നു. പദ്ധതിക്കായി ആവശ്യത്തില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നു, മതിയായ നഷ്ടപരിഹാരം നല്‍കുന്നില്ല എന്നിവയാണ് സമരക്കാരുടെ പരാതി. നിരവധി സമര പോരാട്ടങ്ങള്‍ നടത്തി പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് രംഗത്ത് വന്നിട്ടുള്ളത്.

Top